Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 6:15 AM IST Updated On
date_range 27 Nov 2020 12:47 PM ISTപുൽച്ചാടി ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കോട്ടയം: കറുകച്ചാൽ എസ്.ഐയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ അറസ്റ്റിലായ മണർകാട് കുഴിപ്പുരയിടം ചിറയിൽ ലുതീഷിനെ(പുൽച്ചാടി) കാപ്പ ചുമത്തി നാടുകടത്തി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികൂടിയായ ലുതീഷിനെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽനിന്നും നാട് കടത്തി ഉത്തരവായത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശം വെക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story