യാത്രക്കാരെ വീഴ്ത്തി നടപ്പാതയിലെ തകർന്ന സ്ലാബുകൾ
text_fieldsകറുകച്ചാൽ: നഗരത്തിലെ നടപ്പാതയിലെ തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി മല്ലപ്പള്ളി റോഡിൽ നിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് അന്തർസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇവിടെ മുമ്പും യാത്രക്കാർ വീണിട്ടുണ്ട്. പലയിടത്തും സ്ലാബുകൾ വാഹനങ്ങൾ കയറി പൊട്ടിയും തെന്നി മാറിയ നിലയിലാണ്. മല്ലപ്പള്ളി റോഡിന്റെ തുടക്ക ഭാഗത്തെ ഓടകൾക്കിടയിൽ കാൽ കുടുങ്ങി യുവാവിന് പരിക്കേറ്റതും അടുത്ത കാലത്താണ്. പഞ്ചായത്ത് ഓഫിസിന് സമീപത്തെ നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലും യാത്രക്കാരുടെ കാൽ കുടുങ്ങുന്നത് പതിവാണ്. പലരും ഇവിടെ തട്ടി വീഴാറുണ്ട്. നടപ്പാതകളിൽ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യുന്നതാണ് സ്ലാബുകൾ തകരാൻ കാരണം. തകർന്നു പോയ സ്ലാബുകൾ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.