വൈദ്യുതി ബില്ല് അടക്കാൻ വൈകിയെന്നാരോപിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞതായി പരാതി
text_fieldsകറുകച്ചാൽ: വൈദ്യുതി ബില്ല് അടക്കാൻ വൈകിയെന്നാരോപിച്ച് ഗുണഭോക്താവിനെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി . സംഭവത്തിൽ കറുകച്ചാൽ കഴന്നുകുഴിയിൽ സുഭാഷ്ലാൽ കെ.എസ്.ഇ.ബി അധികൃതർക്കും വൈദ്യുതിമന്ത്രിക്കും പരാതി നൽകി.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കെ.എസ്.ഇ.ബി കറുകച്ചാൽ സെക്ഷൻ ഓഫിസിൽനിന്ന് ബില്ലടക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് പറഞ്ഞ് സുഭാഷിനെ ഫോണിൽ വിളിച്ചത്. ഇതിനായി ഉദ്യോഗസ്ഥർ വീട്ടിലേക്ക് പോയതായും ഫോണിൽ വിളിച്ചയാൾ പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കുന്നതിന് മുമ്പ് വിളിക്കേണ്ടതല്ലെ എന്നും തിരക്കായതിനാലാണ് ബില്ല് അടക്കാൻ മറന്നതെന്നും സുഭാഷ് പറഞ്ഞു.
ഉടൻ പണമടക്കാൻ ഓഫിസിലെത്തിയ സുഭാഷ് മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരാനെത്തിയ ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തു. പ്രകോപിതനായ ഉദ്യോഗസ്ഥരിലൊരാൾ പരസ്യമായി അസഭ്യം പറഞ്ഞതായി സുഭാഷ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.