വിധിയെ തോൽപിച്ച് 94ാം വയസ്സിലും വിദ്യ നേടി തങ്കപ്പൻ
text_fieldsകറുകച്ചാൽ: ഒടുങ്ങാത്ത ആഗ്രഹവും സമർപ്പണവും ഉണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാമെന്നതിെൻറ ഉദാഹരണമാണ് നെടുംകുന്നം ഒന്നാം വാർഡ് നെടുങ്കുഴി വീട്ടിൽ തങ്കപ്പനെന്ന വയോധികൻ.
94ാം വയസ്സിൽ സാക്ഷരത തുല്യത പരീക്ഷയിൽ നേടിയ മികച്ച വിജയമാണ് തങ്കപ്പനെ താരമാക്കുന്നത്. നൂറിൽ 84 മാർക്ക് വാങ്ങി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തങ്കപ്പൻചേട്ടനെ നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് ആദരിച്ചിരുന്നു.
ചെറുപ്പത്തിലെ കൊടിയ ദാരിദ്ര്യവും ജീവിതക്ലേശവും നിമിത്തം വിദ്യാലയത്തിെൻറ പടി ചവിട്ടാനോ അക്ഷരമധുരം നുകരാനോ സാധിച്ചില്ല. അച്ഛനോടൊപ്പം ആലയിൽ ഇരുമ്പുപണിയിൽ ഏർപ്പെടാനായിരുന്നു വിധി.
എന്നാൽ, തുടർവിദ്യാഭ്യാസത്തിെൻറ സാധ്യതകളും വയോജന വിദ്യാലയത്തിെൻറ പ്രസക്തിയും ഈ 94കാരൻ പ്രയോജനപ്പെടുത്തുകയായിരുന്നു.
ഇപ്പോഴും ഉപജീവന മാർഗമായ നെടുങ്കുന്നം പന്ത്രണ്ടാം മൈലിലുള്ള ആലയിൽ ഇരുന്ന് ഈ മനുഷ്യൻ കിനാവ് കാണുന്നത് ഉപരിപഠനത്തെക്കുറിച്ചാണ്.
എന്നാൽ, അതിനു തടസ്സമായി നിൽക്കുന്നത് മതിയായ രേഖകൾ കൈവശം ഇെല്ലന്നതാണ്. ജീവിത സായാഹ്നമാണെങ്കിൽപോലും ഒരു മധ്യ പ്രായക്കാരെൻറ ചുറുചുറുക്ക് തങ്കപ്പൻചേട്ടനിൽ തുടിക്കുന്നുണ്ട്. ഇപ്പോഴും കാരിരുമ്പിനെ തോൽപിക്കാനുള്ള കൈക്കരുത്ത്. എങ്കിലും വിദ്യാഭ്യാസത്തിെൻറ കൊതി വിട്ടുകളയുന്നേയില്ല.
12ാംമൈൽ തുടർവിദ്യാകേന്ദ്രത്തിലെ സാക്ഷരത പ്രേരക് സുനിത രാജേഷും വാർഡ് മെംബർ ജോ ജോസഫും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.