നിർണായകം; ഫലം ഉറ്റുനോക്കി കേരള കോൺഗ്രസുകൾ
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പുറത്തുവരാനിരിക്കെ, പിരിമുറുക്കത്തിൽ കേരള കോൺഗ്രസുകൾ. ഫലം ഭാവിയുടെ സൂചകമാകുമെന്നതിനാൽ ഇരുപാർട്ടികളായി വേർപിരിയുകയും രണ്ടു മുന്നണികളിലായി പോരാട്ടത്തിനിറങുകയും ചെയ്ത ജോസ്-ജോസഫ് വിഭാഗങ്ങൾ ആകാംക്ഷയിലാണ്. തിരിച്ചടിയുണ്ടായാൽ അത് നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ ഇരുകേരള കോൺഗ്രസുകൾക്കും നിർണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികവിെൻറ അടിസ്ഥാനത്തിലാകും മുന്നണികളും ഇരുപാർട്ടികളുടെയും ശക്തി വിലയിരുത്തുക. നിയമസഭ സീറ്റ് വിഭജനചർച്ചകളിലും ഇത് പ്രതിഫലിക്കും. ഇതുമുന്നിൽ കണ്ടായിരുന്നു ജോസ്-േജാസഫ് വിഭാഗങളുടെ പ്രചാരണം. പ്രചരണഘട്ടത്തിൽ 'രണ്ടില' ലഭിച്ചത് ജോസ് വിഭാഗത്തിന് വലിയ നേട്ടമായിരുന്നു. എന്നാൽ, രണ്ടില കൊണ്ടുമാത്രം യു.ഡി.എഫ് വോട്ടുകൾ മലക്കംമറിയില്ലെന്നാണ് ജോസഫ് വിഭാഗത്തിെൻറ വിലയിരുത്തൽ.
ജോസ്-ജോസഫ് വിഭാഗങ്ങൾക്കൊപ്പം ഇടത്-വലത് മുന്നണികളെ നയിക്കുന്ന സി.പി.എമ്മിനും കോൺഗ്രസിനും തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായിരുന്നു. ജോസ് വിഭാഗമല്ലായിരുന്നു കോട്ടയത്തെ യു.ഡി.എഫിെൻറ ശക്തിയെന്ന് കോൺഗ്രസിന് തെളിയിക്കണം. മറുഭാഗത്ത് ജോസിെൻറ ഒപ്പം കൂട്ടാൻ മുൻകൈയെടുത്ത സി.പി.എമ്മിന് ഇത് മുന്നണിക്ക് ഗുണമായെന്ന് തെളിയിക്കേണ്ടതുണ്ട്. ജോസ് കൂട്ടുകെട്ട് പരാജയമായാൽ സി.പി.ഐ അടക്കമുള്ളവർ വിമർശനവുമായി മുന്നിലുണ്ടാകും. ഇരുകേരള കോൺഗ്രസുകളും ആത്മവിശ്വാസത്തിലാണ്. മത്സരിച്ച ഒമ്പത് സീറ്റുകളും നേടുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രസിഡൻറ് സണ്ണി തെക്കേടം പറഞ്ഞു. യു.ഡി.എഫ് വൻ വിജയം നേടുമെന്നും തങ്ങൾ മത്സരിച്ച ഏട്ടുസീറ്റുകളും സ്വന്തമാക്കുമെന്നും ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.