കേരള യങ് ടൂറിസം ലീഡേഴ്സ് പരിപാടിക്ക് തുടക്കം
text_fieldsകോട്ടയം: എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള യങ് ടൂറിസം ലീഡേഴ്സ് പരിശീലന പരിപാടിക്ക് തുടക്കമായി. വിനോദസഞ്ചാര വികസനത്തിന് ഉപകരിക്കുന്ന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് മൂന്നുദിവസത്തെ പരിശീലനം. ക്ലാസുകൾ, ചർച്ചകൾ, ശിൽപശാലകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡീൻ ഡോ. റോബിനറ്റ് ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി റോബിൻ സി. കോശി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ്, ടൂറിസം ഫോർ ലൈഫ് ചീഫ് കോഓഡിനേറ്റർ സെബാസ്റ്റ്യൻ കുരുവിള എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകരായ എൻ.എസ്. റിയാസ് മെഹമൂദ്, ജോസഫ് ജോർജ്, സുധീഷ് പിയേഴ്സൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.