കെ.എം. മാണി ജന്മദിനാഘോഷവും സാഹിത്യോത്സവവും 17ന്
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ 91 ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ.എം. മാണി സംസ്കാരവേദി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 17ന് രാവിലെ 10ന് കോട്ടയം കെ.എം. മാണി ഭവനിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. വേദിയുടെ 50 അംഗങ്ങൾ ചേർന്ന് എഴുതിയ ചെറുകഥ സമാഹാരമായ ‘കഥാവേദി’യുടെ പ്രകാശനവും കേരളത്തിന്റെ ഭാവിയും കെ.എം. മാണിയുടെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തിലുള്ള ലേഖന മത്സര വിജയികൾക്ക് 10000, 5000, 3000 രൂപയുടെ കാഷ് അവാർഡും നൽകും. വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ഡോ. പോൾ മണലിൽ ആദ്യ കോപ്പി ഏറ്റുവാങ്ങും. മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. കവിയരങ്ങിൽ ഡോ. എ.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിക്കും. പി. രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
‘ചെറുകഥകൾ ഇന്നലെ ഇന്ന്’ ചർച്ചക്ക് ജോയി നാലുംനാക്കൽ അധ്യക്ഷത വഹിക്കും. ചർച്ചയുടെ ഉദ്ഘാടനവും വിവിധ മേഖലകളിലെ പ്രഗല്ഭരെ ആദരിക്കലും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.