Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടിമത അറവുശാല; ...

കോടിമത അറവുശാല; ശുചിത്വമിഷന്‍റെ സാ​ങ്കേതിക അനുമതി വൈകുന്നു

text_fields
bookmark_border
Kodimata Slaughterhouse,
cancel

കോ​ട്ട​യം: കോ​ടി​മ​ത ആ​ധു​നി​ക അ​റ​വു​ശാ​ല​യി​ൽ നി​ർ​മി​ക്കു​ന്ന മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ​ (ഇ.​ടി.​പി) പു​തി​യ വി​ശ​ദ പ​ദ്ധ​തി രേ​ഖ​ക്ക്​ (ഡി.​പി.​ആ​ർ) ശു​ചി​ത്വ​മി​ഷ​ന്‍റെ സാ​​​ങ്കേ​തി​ക അ​നു​മ​തി വൈ​കു​ന്നു. ജൂ​ൺ 15നാ​ണ്​ ഡി.​പി.​ആ​ർ ശു​ചി​ത്വ​മി​ഷ​ന് സ​മ​ർ​പ്പി​ച്ച​ത്.

സാ​​​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചാ​ൽ ഡി.​പി.​ആ​ർ അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ച്ചെ​ല​വി​ന്​ ഭ​ര​ണാ​നു​മ​തി നേ​ട​ണം. പ്ലാ​ന്‍റ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ ഏ​ഴു​മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി. ന​ഗ​ര​സ​ഭ​യു​ടെ അ​റ​വു​ശാ​ല തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തി​നെ​തി​രെ ഓ​ള്‍ ഇ​ന്ത്യ മീ​റ്റ് ഇ​ന്‍ഡ​സ്ട്രീ​സ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​റ​വു​ശാ​ല എ​ന്നു തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന്​ നാ​ലി​നു​മു​മ്പ്​ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍കാ​ന്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു ഹൈ​കോ​ട​തി നി​ര്‍ദേ​ശം ന​ൽ​കി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ നാ​ലു വ​ര്‍ഷം പി​ന്നി​ടാ​റാ​യ അ​റ​വു​ശാ​ല​യി​ൽ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ബോ​ർ​ഡി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന രീ​തി​യി​ൽ പ്ലാ​ന്‍റ്​ സ്ഥാ​പി​ച്ചാ​ലേ അ​റ​വു​ശാ​ല തു​റ​ക്കാ​നാ​വൂ.

30 കെ.​എ​ൽ.​ഡി ശേ​ഷി​യു​ള്ള മ​ലി​ന ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റാ​ണ് നി​ർ​മി​ക്കു​ക.​ 2.50 കോ​ടി​യി​ലേ​റെ​യാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ന്‍റെ മൂ​ന്നു​മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മൂ​ന്നു​മാ​സ​ത്തെ ട്ര​യ​ൽ റ​ണ്ണി​നു​​ശേ​ഷം 10 വ​ർ​ഷ​ത്തേ​ക്ക്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​മെ​ന്ന​തു സം​ബ​ന്ധി​ച്ചും ക​രാ​റി​ലേ​ർ​പ്പെ​ടും.

സി​വി​ൽ ജോ​ലി​ക​ൾ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​ത്തെ​യും മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ മൂ​ന്നു​വ​ർ​ഷ​ത്തെ​യും വാ​റ​ന്‍റി ഉ​ണ്ടാ​വും. അ​റ​വു​ശാ​ല​യി​ലെ എ​ല്ലാ ത​രം മ​ലി​ന​ജ​ല​വും പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടും. ഈ ​ജ​ലം അ​റ​വു​ശാ​ല വൃ​ത്തി​യാ​ക്കാ​നോ ഗ്രൗ​ണ്ട്​ വാ​ട്ട​ർ റീ​ചാ​ർ​ജി​ങ്ങി​നോ ഉ​പ​യോ​ഗി​ക്കാ​നാ​കും. ഇ.​ടി.​പി നി​ർ​മാ​ണ​ത്തി​ന് ​2017-18 സാ​മ്പ​ത്തി​ക വ​ർ​ഷം 40 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​രു​ന്നു.

ആ​ദ്യം താ​ൽ​പ​ര്യ​മ​റി​യി​ച്ചു​വ​ന്ന​ത്​​ ശു​ചി​ത്വ​മി​ഷ​ന്‍റെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്​​മെ​ന്‍റ്​​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ​ആ​യി​രു​ന്നു. എ​ന്നാ​ൽ, സിം​ഗി​ൾ ടെ​ൻ​ഡ​ർ ആ​യ​തി​നാ​ൽ ഒ​ഴി​വാ​ക്കി മാ​ന്വ​ൽ ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ഹൈ​ടെ​ക്​ ബ​യോ ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സാ​ണ്​ ടെ​ൻ​ഡ​ർ നേ​ടി​യ​ത്. എ​ന്നാ​ൽ, ഇ​വ​ർ സ​മ​ർ​പ്പി​ച്ച ഡി.​പി.​ആ​റി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഇ​ത്​ ഒ​ഴി​വാ​ക്കി. പു​തി​യ ഡി.​പി.​ആ​ർ. സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പി​ന്നീ​ട്​ സ്ഥാ​പ​നം ഇ.​ടി.​പി സ്ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല എ​ന്ന്​ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ പാ​ല​ക്കാ​ട്​ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ റൂ​റ​ൽ ടെ​ക്​​നോ​ള​ജി സെ​ന്‍റ​റി​നെ​ (ഐ.​ആ​ർ.​ടി.​സി) നി​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​ർ ന​ൽ​കി​യ ആ​ദ്യ ഡി.​പി.​ആ​റി​ലും അ​പാ​ക​ത​ക​ളു​ണ്ടാ​യി​രു​ന്നു. ഡി.​പി.​ആ​ർ ശു​ചി​ത്വ​മി​ഷ​ൻ മ​ട​ക്കി​യ​തി​നെ​തു​ട​ർ​ന്ന്​ തു​ട​ർ​ന്ന്​ വീ​ണ്ടും ഭേ​ദ​ഗ​തി വ​രു​ത്തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ലാ​ൻ​ഡ്​ വാ​ല്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൂ​ടി കി​ട്ടി​യാ​ലേ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ എ​ൻ.​ഒ.​സി ല​ഭ്യ​മാ​വൂ. ഇ​തി​നാ​യി താ​ലൂ​ക്കി​ൽ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodimata SlaughterhouseSuchiwthwa Mission
News Summary - Kodimata Slaughterhouse; Suchiwthwa Mission's technical approval is delayed
Next Story