കൊക്കയാർ സഹകരണ ബാങ്ക്
text_fieldsകൊക്കയാർ: കൊക്കയാർ സഹകരണ ബാങ്ക് വോട്ടെടുപ്പിൽ കള്ളവോട്ടും അട്ടിമറികളും തടയാൻ പൂർണമായും കാമറയിൽ പകർത്തണമെന്ന് ഹൈകോടതി. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് ചെയർമാൻ സണ്ണി ആന്റണി തുരുത്തിപള്ളിയാണ് ഹൈകോടതിയെ സമീപിച്ചത്. മുമ്പ് ബാങ്ക് കാർഡ് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ വേണ്ടിയിരുന്നത്. ഇക്കുറി ബാങ്ക് കാർഡ് കൂടാതെ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങി ആറോളം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും രണ്ടെണ്ണം ഹാജരാക്കണം. വോട്ട് ചെയ്യാൻ എത്തുന്ന മുഴുവൻ ആളുകളുടെയും ചിത്രങ്ങൾ വിഡിയോ കാമറയിൽ പകർത്താനും നിർദേശമുണ്ട്. സമാധാനപരമായി വോട്ടെടുപ്പ് നടത്തുക, പൊലീസ് സുരക്ഷ ഉറപ്പാക്കുക, തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
ഇവ പാലിക്കാൻ ഇടുക്കി ജില്ല പൊലീസ് മേധാവി, പെരുവന്താനം എസ്.എച്ച്.ഒ, റിട്ടേണിങ് ഓഫിസർ, സഹകരണ ബാങ്ക് സെക്രട്ടറി എന്നിവർക്കാണ് ഹൈകോടതി നിർദേശം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.