ചുങ്കത്ത് മുപ്പത് പൊക്കുപാലം വീണ്ടും പണിമുടക്കി
text_fieldsകോട്ടയം: അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ച് ദിവസങ്ങൾ പിന്നിടുംമുമ്പ് ചുങ്കത്ത് മുപ്പത് െപാക്കുപാലം വീണ്ടും പണിമുടക്കി. വ്യാഴാഴ്ച രാത്രിയാണ് കേടായത്. പാലം ഉയർത്താൻ കഴിയാതായതോടെ, ആലപ്പുഴയിൽനിന്ന് കോടിമതയിലേക്ക് യാത്രക്കാരുമായി എത്തിയ രണ്ട് ബോട്ടുകളും പള്ളം വഴി സർവിസ് അവസാനിപ്പിക്കുകയായിരുന്നു. വിഷയം നഗരസഭ സെക്രട്ടറിയെ അറിയിച്ചതായും ഉടൻ നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായും ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാനം പാലം തകരാറിലായിരുന്നു. തുടർന്ന് ബോട്ട് സർവിസ് കോടിമതയിലെത്താതെ കാഞ്ഞിരത്ത് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നഗരസഭ പാലം അറ്റകുറ്റപ്പണി നടത്തി നന്നാക്കി.
സെപ്റ്റംബർ രണ്ടുമുതലാണ് ഇതുവഴി ബോട്ട് സർവിസ് പുനരാരംഭിച്ചത്. കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്ത് മുപ്പത് ഇരുമ്പുപാലം, കാഞ്ഞിരം പാലം എന്നിങ്ങനെ അഞ്ച് പൊക്കുപാലങ്ങളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ കോടിമതയിൽനിന്ന് മീനച്ചിലാറിെൻറ കൈവഴിയിലുള്ളത്. ഇതിൽ പുത്തൻതോട്ടിലെ ചുങ്കത്ത് മുപ്പത് പാലം ഒഴികെ ബാക്കിയെല്ലാം ബോട്ട് വരുേമ്പാൾ താൽക്കാലികമായി ഉയർത്തുന്ന പാലമാണ്. ചുങ്കത്ത് മുപ്പത് ഇരുമ്പുപാലം മാത്രം വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. മോട്ടോറും കപ്പിയും തുരുമ്പ് പിടിക്കുന്നതിനാൽ മിക്കവാറും പാലം പൊക്കാൻ കഴിയാതെ വരും. വൈദ്യുതിയില്ലാത്തപ്പോഴും പാലം വിലങ്ങുതടിയാവും.
കെൽ ആണ് നിർമിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്ന് ആക്ഷേപമുണ്ട്. മറ്റു പാലങ്ങളുംപോലെ ഉയർത്താവുന്ന പാലം നിസ്സാര തുകക്ക് നിർമിക്കാെമന്നിരിക്കെയാണ് കൂടുതൽ തുക ചെലവിട്ട് ഇരുമ്പുപാലം നിർമിച്ചത്. മൂന്നുലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി മാത്രം നഗരസഭ ചെലവിട്ടു. മറ്റ് പാലങ്ങൾ പോലെ താൽക്കാലികമായി ഉയർത്താവുന്ന പാലം വന്നാൽ ഇടക്കിടെയുള്ള തകരാറും യാത്രാതടസ്സവും മാറും.
നിലവിൽ കോടിമതയിൽനിന്നുള്ള രണ്ട് ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്നത്. കാഞ്ഞിരം ഭാഗത്തുള്ളവര്‍ക്ക് കോട്ടയം നഗരത്തിലേക്ക് എത്താനുള്ള യാത്രാമാര്‍ഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.