ഇരുട്ടിൽ മുങ്ങി കോട്ടയം നഗരം
text_fieldsകോട്ടയം: തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വൈദ്യുതി ലൈനുകളിലേക്ക് മരം കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ മറിയുകയും ചെയ്തു.
മഴ ആരംഭിച്ചപ്പോൾ തുടങ്ങിയ വൈദ്യുതി മുടക്കം ജനങ്ങളുടെ പ്രയാസം ഇരട്ടിയാക്കിയിരിക്കുകയാണ്.
അത്യാവശ്യ സേവനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ സൗകര്യവും ലഭിക്കാത്ത അവസ്ഥയാണ്. ചുങ്കം-മെഡിക്കൽ കോളജ് റോഡ് പാലത്തിലെ തെരുവുവിളക്കുകൾ പൂർണമായും പ്രവർത്തനരഹിതമാണ്. രാത്രിയിൽ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് വഴി കാണാൻ സാധിക്കുന്നത്. 24 മണിക്കൂറും ആംബുലൻസ് കടന്നുപോകുന്ന റോഡാണിത്. നടപ്പാതയിലൂടെ കടന്നുപോകുന്ന ആൾക്കാരെ കാണണമെങ്കിൽ മറ്റൊരു വാഹനത്തിന്റെ വെളിച്ചം ആവശ്യമാണ്. പാലത്തിനുതാഴെ കലിതുള്ളിയാണ് മീനച്ചിലാർ ഒഴുകുന്നത്. കനത്തമഴയിൽ ഇരുട്ടിൽ ഗുരുതര അപകടമുണ്ടായശേഷം നടപടിയെടുക്കാൻ കാത്തുനിൽക്കാതെ പാലത്തിൽ തെരുവുവിളക്കുകൾ തെളിക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.