Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം ജില്ല...

കോ​ട്ട​യം ജില്ല ആശുപത്രി മിനി മെഡിക്കൽ കോളജ് നിലവാരത്തിലാക്കും -മന്ത്രി വാസവൻ

text_fields
bookmark_border
കോ​ട്ട​യം ജില്ല ആശുപത്രി മിനി മെഡിക്കൽ കോളജ് നിലവാരത്തിലാക്കും -മന്ത്രി വാസവൻ
cancel
camera_alt

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ കോ​ർ ക​മ്മി​റ്റി

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സം​സാ​രി​ക്കു​ന്നു  

കോ​ട്ട​യം: പു​തി​യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മ​ന്ദി​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല ആ​ശു​പ​ത്രി മി​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ കോ​ർ ക​മ്മി​റ്റി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ദ്ധ​തി​ക്ക്​ കി​ഫ്ബി​യി​ൽ​നി​ന്ന്​ 129.89 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് നി​ല​വി​ൽ ല​ഭി​ച്ച​ത്. അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 2,86,850 ച​തു​ര​ശ്ര​യ​ടി​യു​ള്ള 10 നി​ല മ​ന്ദി​ര​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 35 ഒ.​പി വ​കു​പ്പു​ക​ൾ, 391 ബെ​ഡു​ക​ൾ, 10 ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഒ.​പി-​ഐ.​പി, സി.​ടി, എം.​ആ​ർ.​ഐ മെ​ഷീ​നു​ക​ൾ, മാ​മോ​ഗ്രാ​ഫി, ഫാ​ർ​മ​സി​യും ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​കും. നി​ർ​മാ​ണ​ത്തി​ന്റെ ഓ​രോ ഘ​ട്ട​ത്തി​ലും അ​പാ​ക​ത ഒ​ഴി​വാ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ കോ​ർ ക​മ്മി​റ്റി​യു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​റി​ച്ചു​മാ​റ്റേ​ണ്ട മ​ര​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ക്ക​ൽ, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം, ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ വാ​ഹ​ന പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. 24 മാ​സ​മാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ കാ​ലാ​വ​ധി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു, ക​ല​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി, ന​ഗ​ര​സ​ഭ അം​ഗം സി​ൻ​സി പാ​റ​യി​ൽ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​ജ​യ് മോ​ഹ​ൻ, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ബി​ന്ദു കു​മാ​രി, ജൂ​നി​യ​ർ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സി.​ജെ. സി​താ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister VasavanKottayam District HospitalMini Medical College
News Summary - Kottayam District Hospital Mini Medical College will be upgraded - Minister Vasavan
Next Story