കോട്ടയം ജില്ല കേരളോത്സവത്തിന് തുടക്കം
text_fieldsകോട്ടയം: എല്ലാവിഭാഗക്കാർക്കും സർഗാത്മകത പ്രകടിപ്പിക്കാനുള്ള വേദിയാണ് കേരളോത്സവമെന്ന് മന്ത്രി വി.എൻ.വാസവൻ. ജില്ലപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോർഡും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലതല കേരളോത്സവം കുമരകം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്ഘാടനത്തിന് മുന്നോടിയായി കുമരകം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽനിന്ന് സാംസ്കാരികനിലയത്തിലേക്ക് വർണാഭമായ സംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ചടങ്ങിൽ അധ്യക്ഷയായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ജില്ല പൊലീസ് മേധാവി കെ.കാർത്തിക് കേരളോത്സവ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്.പുഷ്പമണി, പി.എം. മാത്യു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാർ, ജോസ് പുത്തൻകാലാ, രാജേഷ് വാളിപ്ലാക്കൽ, പി.ആർ. അനുപമ, ജോസ്മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി എന്നിവർ സംസാരിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ കുമരകം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം, ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയം, ജി. വി.എച്ച്.എസ്.എസ് ക്ലാസ് റൂം, കുമരകം ഗ്രാമപഞ്ചായത്ത് ഹാൾ, എൻ.എസ്.എസ്. കരയോഗം ഹാൾ എന്നീ അഞ്ച് വേദികളിൽ കലാമത്സരങ്ങൾ നടക്കും. 25,26 തീയതികളിലാണ് കായികമത്സരങ്ങൾ. ഇൻഡോർ സ്റ്റേഡിയം, സി.എം.എസ് കോളജ്, നെഹ്റു സ്റ്റേഡിയം, നാട്ടകം ഗവ. കോളജ് എന്നിവയാണ് വേദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.