കോട്ടയത്ത് എൽ.ഡി.എഫ് തിരക്കിട്ട സീറ്റ് ചർച്ചകളിലേക്ക്
text_fieldsകോട്ടയം: കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശനം മുന്നണി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചകളിലേക്ക് ഇടതുമുന്നണി.
ഘടകകക്ഷിയാവുന്നതോടെ സി.പി.ഐയെ പിന്തള്ളി ജില്ലയിൽ രണ്ടാം കക്ഷിയാകാൻ കേരള േകാൺഗ്രസ് നീക്കം. പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും േകാൺഗ്രസിെനക്കാൾ സീറ്റ് കൂടുതൽ ഉണ്ടായിരുന്ന പാർട്ടി എന്ന നിലയിലാണ് എൽ.ഡി.എഫിലും സീറ്റ് ആവശ്യപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന ചർച്ചകൾ എൽ.ഡി.എഫ് തുടങ്ങിയിരുെന്നങ്കിലും കേരള കോൺഗ്രസ് (എം) പ്രതിനിധികൾ ഇല്ലാതെയായിരുന്നു യോഗം. കേരള കോൺഗ്രസിന് വിട്ടുകൊടുക്കാൻ സി.പി.എം ഉദ്ദേശിക്കുന്ന സീറ്റുകൾ നീക്കിവെച്ചുള്ള ചർച്ചകളാണ് പ്രാഥമികമായി നടന്നത്.
പുതിയ ഘടകകക്ഷിയെത്തുമ്പോൾ സീറ്റുകൾ നിലവിൽ എൽ.ഡി.എഫിലുള്ള കക്ഷികൾ വിട്ടുനൽകുന്നതിന് തയാറാകണമെന്ന നിർദേശമാണ് ഈ യോഗങ്ങളിൽ സി.പി.എം മുന്നോട്ടുവെച്ചിരുന്നത്.
എന്നാൽ, ജില്ലയിൽ വലിയ സ്വാധീനം അവകാശപ്പെടാനില്ലാത്ത ജനതാദളിെൻറ രണ്ടുവിഭാഗങ്ങളും കേരള കോൺഗ്രസ് സ്കറിയ തോമസ് -ബാലകൃഷ്ണപിള്ള വിഭാഗങ്ങളും പുതിയ സീറ്റുകൾ ആവശ്യപ്പെട്ടതും സി.പി.ഐ വിട്ടുവീഴ്ചക്ക് തയാറാകാതെ വന്നതും ആദ്യഘട്ട ചർച്ച എൽ.ഡി.എഫിൽ കീറാമുട്ടിയാക്കിയിരുന്നു.
ജോസ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചകളായിരിക്കും ഇനി നടക്കുക. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആദ്യഘട്ട ചർച്ച നടത്തിയശേഷമായിരിക്കും മേൽത്തട്ടിലുള്ള ചർച്ചകൾ. പരമാവധി താഴെത്തട്ടിൽതന്നെ വിട്ടുവീഴ്ചക്ക് തയാറായി സീറ്റുവിഭജനം തർക്കമില്ലാതെ പരിഹരിക്കണമെന്നാണ് മുന്നണി നേതൃത്വം നൽകിയ നിർദേശം.
അതേസമയം, കേരള കോൺഗ്രസിന് വലിയ ശക്തിയുണ്ടെന്ന് ഇപ്പോഴും പൂർണമായും സമ്മതിക്കാത്ത സി.പി.ഐ എത്രത്തോളം വിട്ടുവീഴ്ചക്ക് തയാറാകുമെന്നതിെൻറ അടിസ്ഥാനത്തിലാവും സീറ്റുവിഭജനം എത്രത്തോളം നേരത്തെ നടക്കും എന്നത്.
പലയിടത്തും സി.പി.ഐയെക്കാൾ കൂടുതൽ സീറ്റ് ജോസ് വിഭാഗം ആവശ്യപ്പെടുന്നതും തീരുമാനം വൈകുന്നതിന് കാരണമായേക്കും. ഈമാസംതന്നെ സീറ്റുവിഭജനം പൂർത്തിയാക്കാനാണ് എൽ.ഡി.എഫ് ഉദ്ദേശിക്കുന്നത്. നവംബർ ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.