കോട്ടയം മെഡി. കോളജിൽ രോഗികളെ മയക്കാതെ ശസ്ത്രക്രിയ
text_fieldsഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗം രണ്ടു ദിവസങ്ങളായി തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂർവ ശസ്ത്രക്രിയകളും വിജയം.
ട്യൂമർ ബാധിച്ച രോഗികളെ പൂർണമായി മയക്കാതെ (അനസ്തേഷ്യ നൽകാതെ) അവരുമായി സംവദിച്ചുകൊണ്ടു നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്. കടുത്തുരുത്തി തിരുവമ്പാടി മറ്റക്കോട്ടിൽ പീറ്റർ എം. വർക്കി (46), തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകൾക്ക് വിധേയരായത്.
പീറ്റർ കഴിഞ്ഞ ജൂലൈ 27ന് വലതുകൈ തളർന്നു പോകുന്നതു പോലുള്ള രോഗലക്ഷണവുമായും പ്രദീപ് ആഗസ്റ്റ് 17ന് തലക്കകത്തെ മുഴ നീക്കുന്നതിനുമാണ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണനെ കാണുന്നത്. ട്യൂമർ ആണെന്നറിഞ്ഞ ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. സാധാരണ രീതിയിൽ രോഗികളെ പൂർണമായി മയക്കി, ഈ ശസ്ത്രക്രിയ നടത്തിയാൽ രോഗികൾക്ക് സംസാരശേഷി നഷ്ടപ്പെടുവാനും ശരീരത്തിെൻറ ഒരു ഭാഗം തളർന്നു പോകാനും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.