ഭൂമി തർക്കം: വിജിലൻസ് അന്വേഷണത്തിന് കോട്ടയം നഗരസഭ
text_fieldsകോട്ടയം: നഗരസഭയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിജിലൻസ് അന്വേഷണത്തിന് കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ ശിപാർശ. കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിനോട് ചേർന്ന സ്ഥലം സമീപ ഹോട്ടലുടമ കൈയേറിയെന്നാണ് പരാതി. താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ കൈയേറ്റം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിയമപോരാട്ടത്തിലേക്ക് നീങ്ങി.
ഇതിനിടെ, വീണ്ടും നടത്തിയ സർവേയിൽ നഗരസഭയുടെ സ്ഥലം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തിയതായി കാട്ടി ജില്ല സർവേ സൂപ്രണ്ട് കത്ത് നൽകിയെന്നും ഇതനുസരിച്ച് അതിർത്തി മതിൽകെട്ടി സംരക്ഷിക്കാമെന്നും നഗരസഭ അസി.എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കൗൺസിൽ യോഗത്തിെൻറ മുന്നിലെത്തിയപ്പോഴാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് കൗൺസിൽ യോഗത്തിൽ ഉയർന്നത്.
സർവേയിൽ അട്ടിമറി നടന്നതായും പുതിയ നടപടിയിൽ ദുരൂഹതയുണ്ടെന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ വിമർശനം നടത്തി. നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിച്ചു.
ജില്ല സർവേ സൂപ്രണ്ടിെൻറ തീരുമാനത്തിനെതിരെ സർവേ ഡെപ്യൂട്ടി കമീഷണർക്ക് അപ്പീൽ നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലും കോട്ടയം മുൻസിഫ് കോടതിയിലും കേസുകൾ നിലനിൽക്കെ, വിഷയം അജണ്ടയായി കൗൺസിലിന് മുന്നിൽ എത്തിയത് ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.