Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭയിൽ 211...

കോട്ടയം നഗരസഭയിൽ 211 കോടി കാണാതായ സംഭവം; ജീവനക്കാരുടെ വിവരങ്ങൾ തേടി അന്വേഷണസംഘം

text_fields
bookmark_border
kottayam corporation
cancel

കോ​ട്ട​യം: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 2020 മു​ത​ൽ 24 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ റ​വ​ന്യു, അ​ക്കൗ​ണ്ട്​​സ്, ജ​ന​റ​ൽ സെ​ക്ഷ​നു​ക​ളി​ൽ ജോ​ലി ​ചെ​യ്തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​​ടെ പേ​രു​വി​വ​ര​ങ്ങ​ൾ തേ​ടി ത​ദ്ദേ​ശ​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നു​ള്ള പ​രി​​ശോ​ധ​ന​സം​ഘം. ക​ഴി​ഞ്ഞ നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സീ​നി​യ​ർ ഫി​നാ​ൻ​സ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ സെ​ക്ര​ട്ട​റി​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണ​ക്കു​റി​പ്പ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​​ടെ പേ​ര്, ത​സ്തി​ക, ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​യ​ള​വ്, നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫി​സ്​ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ്​ ആ​രാ​ഞ്ഞ​ത്.

ഈ ​കാ​ല​യ​ള​വി​ൽ ഇ​തേ സെ​ക്ഷ​നു​ക​ളി​ൽ ജോ​ലി ​ചെ​യ്തി​രു​ന്ന ക​രാ​ർ/ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ പേ​രു​ക​ളും ത​സ്തി​ക​ക​ളും ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​യ​ള​വും ല​ഭ്യ​മാ​ക്ക​ണം. 17 ​അ​ന്വേ​ഷ​ണ​ക്കു​റി​പ്പു​ക​ളാ​ണ്​ സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്​ മ​റു​പ​ടി ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​​ണെ​ന്ന്​ ​സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ്രാ​ഥ​മി​ക റി​​പ്പോ​ർ​ട്ട്​ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ മ​റു​പ​ടി കു​റി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്ന​താ​യും സെ​ക്ര​ട്ട​റി വ്യ​ക്​​ത​മാ​ക്കി.

പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ

  • 2023 മാ​ർ​ച്ച്​ 31 മു​ത​ൽ 204 മാ​ർ​ച്ച്​ 31 വ​രെ കാ​ല​യ​ള​വി​ൽ സൗ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ങ്ക്, സ്​​റ്റേ​റ്റ്​ ഓ​ഫ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ, ബാ​ങ്ക്​ ഓ​ഫ്​ മ​ഹാ​രാ​ഷ്ട്ര ബാ​ങ്ക്​ ബു​ക്കു​ക​ളി​ൽ ര​സീ​ത്​ ചെ​യ്തി​ട്ടു​ള്ള 1.03 കോ​ടി രൂ​പ ബാ​ങ്കി​ൽ വ​ര​വ്​ വ​ന്നി​ട്ടി​ല്ല.
  • 2024 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ജൂ​ലൈ 24 വ​രെ​യു​ള്ള ചെ​ക്ക്​ ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച​തി​ൽ ബാ​ങ്ക്​ ഓ​ഫ്​ മ​ഹാ​രാ​ഷ്ട്ര​യു​ടെ അ​ക്കൗ​ണ്ടി​ൽ വ​ര​വ്​​വെ​ച്ച തു​ക​ക​ളും പ​ഞ്ചാ​യ​ത്തി​ലെ ര​സീ​ത്​ ​ചെ​യ്തി​ട്ടു​ള്ള ചെ​ക്കു​ക​ളി​ലെ തു​ക​ക​ളും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ചി​ല ചെ​ക്ക്​ തു​ക​ക​ൾ അ​ക്കൗ​ണ്ടി​ൽ വ​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
  • ര​സീ​തു​ക​ൾ വ​ഴി വ​ര​വു​വെ​ച്ച 15.55 കോ​ടി സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ വ​ന്നി​ട്ടി​ല്ല.
  • 2013 മു​ത​ൽ 2024 വ​രെ​യു​ള്ള സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഇ​ന്ത്യ അ​ക്കൗ​ണ്ടി​ൽ വി​വി​ധ സോ​ണ​ൽ ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ച്ച 53.42 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ ഒ​ടു​ക്കി​യ​താ​യി കാ​ണു​ന്നി​ല്ല.
  • 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം ല​ഭി​ച്ച 12 ഗ​ഡു ജി.​പി.​എ​ഫി​ൽ എ​ട്ട്​ ഗ​ഡു​വും ഗ്യാ​പ്പ്​ ഫ​ണ്ടും ഉ​​ൾ​പ്പെ​ടെ 4.90 കോ​ടി രൂ​പ അ​ക്കൗ​ണ്ട്​ ​ചെ​യ്തി​ട്ടി​ല്ല.
  • 2024 മാ​ർ​ച്ച്​ 31ന്​ 65,74,708 ​രൂ​പ ട്ര​ഷ​റി പി.​എ​ഫ്​ അ​ക്കൗ​ണ്ടി​ൽ​നി​ന്നു മാ​റ്റി​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം.
  • ബാ​ങ്ക്​ ഓ​ഫ്​ മ​ഹാ​രാ​ഷ്ട്ര​യു​ടെ അ​ക്കൗ​ണ്ടി​ലെ 70,419 രൂ​പ​യു​ടെ ചെ​ക്കു​ക​ൾ ബൗ​ൺ​സാ​യി. ഈ ​തു​ക​യും ബൗ​ൺ​സി​ങ്​ ചാ​ർ​ജും അ​ക്കൗ​ണ്ടി​ൽ വ​ര​വ്​ വ​ന്നി​ട്ടു​ണ്ടോ?
  • പെ​ർ​ഫോ​മ​ൻ​സ്​ ഓ​ഡി​റ്റി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക്​ ട്ര​ഷ​റി അ​ക്കൗ​ണ്ടു​ക​ൾ, ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം, ക്ലോ​സ്​ ചെ​യ്യാ​ൻ ന​ൽ​കി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം, 2020 മു​ത​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്‍റെ പ​ക​ർ​പ്പ്, 2020 മു​ത​ൽ അ​വ​ത​രി​പ്പി​ച്ച വാ​ർ​ഷി​ക ധ​ന​കാ​ര്യ പ​ത്രി​ക​യു​ടെ പ​ക​ർ​പ്പ്, ജീ​വ​ന​ക്കാ​രു​ടെ പി.​എ​ഫ്, എ​ൻ.​പി.​എ​സ്, തു​ട​ങ്ങി​യ​വ ഏ​ത്​ മാ​സം വ​രെ ഒ​ടു​ക്കി, ഏ​തൊ​ക്കെ ഹെ​ഡ്​ ഓ​ഫ്​ അ​ക്കൗ​ണ്ടി​ൽ, എ.​ജി. ഓ​ഡി​റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ന​കം ന​ട​ത്തി​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും മ​റു​പ​ടി​ക​ളും തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Municipality
News Summary - kottayam municipality fraud
Next Story