Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭ; കടമുറി...

കോട്ടയം നഗരസഭ; കടമുറി വാടകയിൽ അനധികൃത വർധന

text_fields
bookmark_border
Kottayam municipality Only spent Seven crores for developmental project
cancel

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ക​ട​മു​റി​ക​ളു​ടെ വാ​ട​ക​യി​ൽ ഓ​രോ വ​ർ​ഷ​വും പ​ത്ത്​ ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്തി​യി​​രു​ന്ന​ത്​ കൗ​ൺ​സി​ൽ തീ​രു​മാ​ന​മി​ല്ലാ​തെ. ഓ​രോ വ​ർ​ഷ​വും അ​ഞ്ച്​ ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ സാ​ധാ​ര​ണ വ​രു​ത്തി​യി​രു​ന്ന​ത്. കൗ​ൺ​സി​ലി​ൽ ബ​ഹ​ള​മാ​യ​തോ​ടെ അ​ജ​ണ്ട വെ​ച്ച്​ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. അ​തു​വ​രെ ലൈ​സ​ൻ​സ്​ ഫീ ​പു​തു​ക്ക​ൽ മാ​റ്റി​വെ​ക്കാ​നും തീ​രു​മാ​നി​ച്ചു. വൈ​സ്​ ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​റാ​ണ്​ വി​ഷ​യം കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

2023 ജൂ​ലൈ അ​ഞ്ചി​നു ചേ​ർ​ന്ന കൗ​ൺ​സി​ലി​ന്‍റെ പൊ​തു തീ​രു​മാ​ന​പ്ര​കാ​രം വാ​ട​ക​യി​ൽ പ​ത്തു​ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്താ​നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​​പ്പെ​ട്ട്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ന​ൽ​കി​യ കു​റി​പ്പാ​ണ്​ വി​വാ​ദ​മാ​യ​ത്. കൗ​ൺ​സി​ലി​ൽ ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മി​നി​റ്റ്​​സി​ൽ ഈ ​തീ​രു​മാ​ന​മി​ല്ലെ​ന്നും വൈ​സ്​ ചെ​യ​ർ​മാ​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ, പൊ​തു​തീ​രു​മാ​ന​മാ​ണെ​ന്നാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്​​സ​ന്‍റെ മ​റു​പ​ടി. വ​ർ​ഷം​തോ​റും പ​ത്തു​ശ​ത​മാ​നം വെ​ച്ചാ​ണ്​ പി​രി​ച്ചു​​​​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ പ​ത്തു ശ​ത​മാ​നം വ​ർ​ധ​ന​യെ​ന്നും റ​വ​ന്യൂ ഓ​ഫി​സ​ർ കൗ​ൺ​സി​ലി​ൽ വ്യ​ക്ത​മാ​ക്കി. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സ്​​പെ​ഷ​ൽ കൗ​ൺ​സി​ൽ കൂ​ടാ​മെ​ന്ന്​ ചെ​യ​ർ​പേ​ഴ്​​സ​ൻ പ​റ​ഞ്ഞെ​ങ്കി​ലും ഇ​​ല്ലാ​ത്ത തീ​രു​മാ​നം ച​ർ​ച്ച ചെ​യ്യാ​ൻ സ്​​പെ​ഷ​ൽ കൗ​ൺ​സി​ൽ ചേ​രു​ന്ന​ത്​ എ​ന്തി​നാ​ണെ​ന്ന്,​ വൈ​സ്​ ചെ​യ​ർ​മാ​ൻ ചോ​ദി​ച്ചു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ​ഏ​​റെ നേ​രം വാ​ഗ്വാ​ദ​മാ​യി. പ​ത്തു​ശ​ത​മാ​നം വ​ർ​ധ​ന​ ഈ​ടാ​ക്കി​യെ​ങ്കി​ൽ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന്​ കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​പി. സ​ന്തോ​ഷ്​ കു​മാ​റും ജാ​ൻ​സി​യും ആ​വ​ശ്യ​പ്പെ​ട്ടു. കൗ​ൺ​സി​ലി​ൽ വി​ഷ​യം വ​ന്ന​പ്പോ​ൾ ആ​രും എ​തി​ർ​ത്തി​ല്ലെ​ന്നും അ​ധി​ക തു​ക വാ​ങ്ങി​യെ​ങ്കി​ൽ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും ചെ​യ​ർ​പേ​ഴ്​​സ​ൻ അ​റി​യി​ച്ചു. വാ​ങ്ങി​യ തു​ക അ​ടു​ത്ത​വ​ർ​ഷ​ത്തെ വാ​ട​ക​യി​ൽ ​ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​നാ​വു​മെ​ന്ന്​ റ​വ​ന്യൂ ഓ​ഫി​സ​റും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം അ​വ​സാ​നി​ച്ച​ത്.

കോ​ടി​മ​ത റോ​ഡ​രി​കി​ലെ ലോ​റി പാ​ർ​ക്കി​ങ്​ ഒ​ഴി​പ്പി​ച്ചു

കോ​ടി​മ​ത ലോ​റി സ്റ്റാ​ൻ​ഡി​ലെ ലേ​​ലം പി​ടി​ച്ച ക​രാ​റു​കാ​ര​ൻ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഫീ​സ്​ പി​രി​ക്കു​ന്ന​താ​യി കൗ​ൺ​സി​ല​ർ വി​നു ആ​ർ. മോ​ഹ​ൻ പ​റ​ഞ്ഞു. കു​മാ​ര​നെ​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന​ട​ക്കം ക​രാ​റു​കാ​ര​ൻ ഫീ​സ്​ പി​രി​ക്കു​ന്നു. ക​രാ​റു​കാ​ര​നെ മു​നി​സി​പ്പ​ൽ ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത്​ ചെ​യ്ത​താ​യി റ​വ​ന്യൂ ഓ​ഫി​സ​ർ അ​റി​യി​ച്ചു. വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ലെ ലോ​റി പാ​ർ​ക്കി​ങ്​ വെ​സ്റ്റ്​ പൊ​ലീ​സ്​​ എ​ത്തി ഒ​ഴി​പ്പി​ച്ചു. റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത ലോ​റി പാ​ർ​ക്കി​ങ്​ വ​ലി​യ അ​പ​ക​ട​മാ​ണ്​ വ​രു​ത്തി​വെ​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ലോ​റി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന യാ​ത്ര​ക്കാ​ര​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsShop rentsKottayam Municipality
News Summary - Kottayam Municipality; Unauthorized increase in shop rent
Next Story