മുഖംമിനുക്കി കോട്ടയം ശാസ്ത്രി റോഡ്
text_fieldsകോട്ടയം: മുഖംമിനുക്കിയ ശാസ്ത്രി റോഡിലൂടെ കുതിച്ചുപായാൻ ഏറെ കാത്തിരിക്കേണ്ടതില്ല. കോട്ടയം നഗരത്തിെൻറ മുഖമായ ശാസ്ത്രി റോഡിെൻറ നവീകരണ ജോലി അന്തിമഘട്ടത്തിൽ. റോഡിന് നടുവിലെ മീഡിയൻകൂടി പൂർത്തീകരിച്ചാൽ നിർമാണം അവസാനിക്കും. ആകാശപ്പാത മുതൽ ലോഗോസ് ജങ്ഷൻ വരെയുള്ള ഭാഗമാണ് നവീകരിച്ചത്. പഴയ ടാറിങ് പൂർണമായി പൊളിച്ചുനീക്കി മെറ്റൽ നിരത്തി ഉയർത്തിയതിനൊപ്പം റോഡിെൻറ വീതിയും കൂട്ടി.
ജനുവരിയിലാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ബജറ്റ് വർക്കിലെ ഫണ്ടിൽനിന്ന് 9.2 കോടി മുടക്കിയായിരുന്നു നവീകരണം. നിലവിൽ 13 മുതൽ 15 മീറ്റർ വരെയുണ്ടായിരുന്ന റോഡ്, രണ്ടുവശത്തും ഇരട്ടപ്പാതയാക്കുന്നതിനായാണ് പൊളിച്ചു വീതികൂട്ടി നിർമിച്ചത്.
റോഡിന് നടുവിലുണ്ടായിരുന്ന ചെറിയ മീഡിയനുപകരം, ഒന്നര മുതൽ രണ്ടുമീറ്റർ വരെ വീതിയുള്ള വലിയ മീഡിയനാണ് പുതുതായി നിർമിച്ചിരിക്കുന്നത്. മീഡിയനിലൂടെയാവും വൈദ്യുതി കേബിളുകൾ അടക്കം കടന്നുപോകുക. സ്ഥിരമായി വെള്ളം െകട്ടുണ്ടായിരുന്ന റോഡിെൻറ മധ്യഭാഗം രണ്ടടിയാണ് ഉയർത്തിയത്. ഇതോടെ വെള്ളക്കെട്ട് ഒഴിവാകും. ഇരുവശത്തും പുതുതായി ഓടകളും നിർമിച്ചിട്ടുണ്ട്. എന്നാൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ പൂർണമായി ഒരുക്കിയിട്ടില്ല.
നവീകരണത്തിെൻറ ഭാഗമായി റോഡിെൻറ ഇരുവശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആവശ്യമുള്ള മരങ്ങൾ മാത്രമാണ് മുറിച്ചത്. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പുതിയ മരങ്ങൾ െവച്ചുപിടിപ്പിക്കാനും തീരുമാനമുണ്ട്. റോഡിെൻറ നിർമാണം പൂർത്തിയായാലുടൻ മരങ്ങൾ നട്ടുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.