കുതിച്ച് കോട്ടയം; ടെസ്റ്റ് പോസിറ്റിവിറ്റി 28.8
text_fieldsകോട്ടയം: ജില്ലയില്‍ പുതുതായി 2666 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുണ്ട്.
സംസ്ഥാനത്തിനുപുറത്തുനിന്നെത്തിയ 26പേര് രോഗബാധിതരായി. പുതുതായി 9229 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1296 പുരുഷന്മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 441പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര് രോഗമുക്തരായി. 17,768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -384, പാമ്പാടി - 128, മാഞ്ഞൂർ -101, ചങ്ങനാശ്ശേരി -81, തൃക്കൊടിത്താനം - 80, കടുത്തുരുത്തി - 71, മുണ്ടക്കയം - 66, ചെമ്പ് 65, പാറത്തോട് - 64, ചിറക്കടവ്- 59, കല്ലറ- 56, നീണ്ടൂർ-55, അകലക്കുന്നം - 51, അതിരമ്പുഴ - 49, മീനടം - 46, ആർപ്പൂക്കര - 45, വൈക്കം - 44, ഏറ്റുമാനൂർ - 41, മുത്തോലി, കറുകച്ചാൽ-40, തലയാഴം -38, തലയോലപ്പറമ്പ്- 37, വാകത്താനം, വെച്ചൂർ -36, മറവന്തുരുത്ത് - 33, ഉദയനാപുരം-32, വാഴപ്പള്ളി - 30, ഉഴവൂർ - 29, മാടപ്പള്ളി - 27, പുതുപ്പള്ളി, വെളിയന്നൂർ, പാലാ, കൂരോപ്പട -26, കുറിച്ചി, അയർക്കുന്നം, ഭരണങ്ങാനം -24, തിടനാട് -23, രാമപുരം, കോരുത്തോട്, പനച്ചിക്കാട്, ഞീഴൂർ -22, മരങ്ങാട്ടുപിള്ളി, കങ്ങഴ, കാഞ്ഞിരപ്പള്ളി -21, വെള്ളൂർ, മീനച്ചിൽ, കാണക്കാരി, കിടങ്ങൂർ - 20, വിജയപുരം - 19, പള്ളിക്കത്തോട്, കരൂർ, നെടുംകുന്നം, വാഴൂർ, മണർകാട്-18, മുളക്കുളം, കുമരകം, തിരുവാർപ്പ് -17, തലപ്പലം, കുറവിലങ്ങാട്, അയ്മനം-16, കടപ്ലാമറ്റം, എരുമേലി - 15, കൂട്ടിക്കൽ, പൂഞ്ഞാർ, എലിക്കുളം, ഈരാറ്റുപേട്ട- 14, പായിപ്പാട് - 11, മേലുകാവ്, മുന്നിലവ്- 10, തീക്കോയി, വെള്ളാവൂർ - 9, കടനാട്, തലനാട് - 8, ടി.വി പുരം -7, പൂഞ്ഞാർ തെക്കേക്കര - 5, മണിമല 1.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.