കോവിഡ്: റബർ മേഖല പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കോവിഡ് വ്യാപനം റബർ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. പ്രമുഖ ടയർ കമ്പനികളെല്ലാം റബർ വാങ്ങുന്നത് നിർത്തിവെച്ചതും രാജ്യാന്തര വിപണിയിൽ വില ഇടിയുന്നതുമാണ് കാരണം. കോവിഡിെൻറ മറവിൽ വില ഇടിക്കാനുള്ള നീക്കം സജീവമാണ്. കിലോക്ക് 172 രൂപവരെയെത്തിയ വിലയിപ്പോൾ 166-168 െലത്തി. എന്നാൽ, കൃഷിക്കാർക്ക് 161-162 രൂപമാത്രമാണ് ലഭിക്കുന്നത്.
അതേസമയം, ചൈനയിൽ ആർ.എസ്.എസ് നാലിന് 151 രൂപയും ജപ്പാനിൽ 153ഉം ബാേങ്കാക്കിൽ 159 രൂപയുമാണ് വില. ശനിയാഴ്ച ഇവിടെ 168 രൂപയായിരുന്നു. വരുംദിവസങ്ങളിൽ വില വീണ്ടും കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴ റബർ ഉൽപാദനത്തെ ബാധിച്ചെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തിൽ കൂടുതൽ ഇറക്കുമതി ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ് ടയർ േലാബി. ഇറക്കുമതി ഇപ്പോഴും തുടരുകയാണ്.
ടയർ കമ്പനികൾ കേരളത്തിൽനിന്ന് ആകെ വാങ്ങിയത് 1000 ടൺ റബറാണ്. വരവും ചെലവും പൊരുത്തപ്പെടാനാകാതെ ചെറുകിട കർഷകർ ദുരിതം പേറുേമ്പാഴും പ്രതീക്ഷ പുതിയ താങ്ങുവിലയിലാണ്.
ഇരുമുന്നണിയും റബറിന് കിലോക്ക് 250 രൂപ താങ്ങുവില നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 170 രൂപയാണ് താങ്ങുവിലയായി ഇടതു സർക്കാർ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്. റബർ ബോർഡും വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയാണ്. റബർ ഉൽപന്നങ്ങളുടെ വിലയിടിവും തിരിച്ചടിയാണ്. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ കടുത്ത നിയന്ത്രണം വരുന്നതോടെ വിപണിയിൽ വൻ ഇടിവുണ്ടാകുമെന്ന് വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.