കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: ജനുവരിയോടെ പൂർത്തിയാക്കും –മന്ത്രി ആൻറണി രാജു
text_fieldsകോട്ടയം: ജനുവരിയോടെ മൂന്ന് നിലകളിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം പൂർത്തീകരിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു.
കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിച്ച് ബസ് ടെർമിനൽ നിർമാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു. പലഘട്ടങ്ങളായി നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടം രണ്ട് ആഴ്ചക്കകം പൊളിക്കും. തുടർന്ന് യാർഡ് നിർമാണം തുടങ്ങും. പ്രീ ഫാബ്രീക്കേറ്റസ് സ്ട്രക്ച്ചർ അവലംബിച്ചുകൊണ്ടായിരിക്കും പണി. ആനന്ദ് തിയറ്ററിലേക്കുള്ള റോഡ്കൂടി നിലവിലുള്ളതിനെക്കാൾ ഇരട്ടിയിലധികം വീതിയിൽ വികസിപ്പിക്കാൻ കെ.എസ്.ആർ.ടി.സി സ്ഥലം വിട്ടുകൊടുക്കും. ഒന്നാംഘട്ടം ജനുവരിയിൽ പൂർത്തീകരിച്ചശേഷം രണ്ടാംഘട്ടം തുടങ്ങും. കെ.എസ്.ആർ.ടി.സി മുതൽ തിയറ്റർ റോഡ് വഴി എം.സി റോഡിലേക്ക് ഫ്ലൈഓവർ പദ്ധതിയും പണികൾക്കൊപ്പം പരിഗണിക്കുന്നുണ്ട്. ഒന്നരലക്ഷം ചതുരശ്രയടി വരുന്ന യാർഡ് നിർമാണവും ജനുവരിയിൽ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ രണ്ടുകോടിയുടെ നിർമാണം നടത്തും. 94 ലക്ഷമാണ് ടെർമിനലിെൻറ ചെലവ്. യാർഡിന് 97 ലക്ഷവും. രണ്ട് ആഴ്ച കൂടുേമ്പാൾ നിർമാണം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.