തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെ.എസ്.ആർ.ടി.സി നോൺ സ്റ്റോപ് സർവിസ്
text_fieldsകോട്ടയം: തിരുവനന്തപുരം-എറണാകുളം റൂട്ടിൽ നോൺ സ്റ്റോപ് എ.സി മൾട്ടി ആക്സിൽ സർവിസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. ഇൗ മാസം 11നും പിന്നീട് 14 മുതൽ 18 വരെയുമാണ് സർവിസ്.
തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി പ്രതിദിനം നിരവധി പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് നോൺ സ്റ്റോപ് എ.സി സർവിസ് ആരംഭിക്കുന്നതെന്നും ഈ സെക്ടറിൽ ഒാടിയിരുന്ന ട്രെയിനുകൾ നിർത്തലാക്കുന്നതും പുതിയ സർവിസിന് പ്രേരണയായെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന പല ട്രെയിനുകളിലും എ.സി ചെയർകാർ യാത്ര പലപ്പോഴും കിട്ടാക്കനിയാണ്. നിർത്തലാക്കുന്നതിൽ ജനശതാബ്ദിയടക്കം സ്പെഷൽ ട്രെയിനുകളും ഉൾപ്പെടും. പുതിയ സർവിസ് യാത്രസമയം കൃത്യമായി പാലിക്കുമെന്ന ഉറപ്പും കെ.എസ്.ആർ.ടി.സി നൽകുന്നുണ്ട്. ഒൗദ്യോഗിക ആവശ്യത്തിനും മറ്റും പോകുന്നവർക്ക് രാവിലെ 10നുമുമ്പ് എറണാകുളത്ത് എത്തുന്ന വിധമാണ് സർവിസ്.
രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.30ന് എറണാകുളത്ത് എത്തി വൈകീട്ട് ആറിന് തിരിച്ച് 10ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സർവിസിെൻറ ക്രമീകരണം. റിസർവ് ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്: www.online.keralartc.com. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവിസ് ആരംഭിക്കുമെന്നും കോർപറേഷൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.