Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രഫ. സാബു തോമസ് ...

പ്രഫ. സാബു തോമസ് ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പോളിമർ ശാസ്ത്രജ്ഞൻ

text_fields
bookmark_border
പ്രഫ. സാബു തോമസ്  ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പോളിമർ ശാസ്ത്രജ്ഞൻ
cancel
കോട്ടയം: അമേരിക്കയിലെ സ്​റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ 114ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത പോളിമർ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായും റാങ്കിങ്ങിൽ ഇടംപിടിച്ചു. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്​റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്.
എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക് (സൈറ്റേഷൻസ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്. ഇൻറർനാഷനൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടിയ പ്രഫ. സാബു തോമസിനെ പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല 'പ്രഫ. അറ്റ് ലൊറൈൻ' പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രഫസർ പദവിയും നൽകി ആദരിച്ചിരുന്നു. മിശ്രസംയുക്ത പദാർഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2015ൽ സൗത്ത് ബ്രിട്ട്‌നി സർവകലാശാലയും 'ഡോക്ടർ ഹൊണോറിസ് കോസ' പദവി നൽകി.
2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്‌കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള 'ട്രില' പുരസ്‌കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്​റ്റീഫൻ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ഡിസ്​റ്റിഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്. 2016 ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്​ദുൽകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്​റ്റ്​ അവാർഡും 2017ലെ നാഷനൽ എജുക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു. ഫോട്ടോ -KTG Prof. Sabu Thomas പ്രഫ. സാബു തോമസ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prof.sabu thomas#polymer scientis
Next Story