Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവരുന്നു കുടുംബശ്രീ...

വരുന്നു കുടുംബശ്രീ ഉത്സവം; സരസ് മേള 15 മുതല്‍ കോട്ടയത്ത്

text_fields
bookmark_border
വരുന്നു കുടുംബശ്രീ ഉത്സവം; സരസ് മേള 15 മുതല്‍ കോട്ടയത്ത്
cancel

കോ​ട്ട​യം: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് സ​ര​സ് മേ​ള ഡി​സം​ബ​ർ 15 മു​ത​ല്‍ 25 വ​രെ കോ​ട്ട​യ​ത്ത്. 250 സ്റ്റാ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 20 സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​യി 65 വ​നി​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​കും. ജി​ല്ല​യി​ലെ 60 കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ ഉ​ള്‍പ്പെ​ടെ 140 കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ള്‍ മേ​ള​യി​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ഐ.​ആ​ർ.​ഡി.​പി പ​ദ്ധ​തി​യി​ലൂ​ടെ പ്രോ​ത്സാ​ഹ​നം ല​ഭി​ച്ച 30 സം​രം​ഭ​ക​രും പ​ങ്കാ​ളി​യാ​കും. കു​ടും​ബ​ശ്രീ​യു​ടെ പ്ര​ധാ​ന സം​രം​ഭ​മേ​ഖ​ല​യാ​യ ക​ഫേ കാ​റ്റ​റി​ങ്​ രം​ഗ​ത്ത് പ്രാ​വീ​ണ്യം നേ​ടി​യ 120 വ​നി​ത ഷെ​ഫു​മാ​ര്‍ മാ​റ്റു​ര​ക്കു​ന്ന ഇ​ന്ത്യ ഫു​ഡ് കോ​ര്‍ട്ട് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​ണ്. രാ​ജ​സ്ഥാ​ന്‍ മു​ത​ല്‍ മ​ണി​പ്പൂ​ര്‍ വ​രെ​യും പ​ഞ്ചാ​ബ് മു​ത​ല്‍ ല​ക്ഷ​ദ്വീ​പ് വ​രെ​യു​മു​ള്ള ഗ്രാ​മീ​ണ ത​ന​ത് രു​ചി വൈ​വി​ധ്യ​ങ്ങ​ള്‍ മേ​ള​യി​ല്‍ 12 സ്റ്റാ​ളി​ലാ​യി അ​ണി​നി​ര​ക്കും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് കെ. ​ദി​വാ​ക​ര്‍, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​നൂ​പ് ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് കോ​ഓ​ഡി​നേ​റ്റ​ര്‍ ഹി​മ​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkudumbashreefestival
News Summary - Kudumbashree festival is coming; Saras Mela from 15 in Kottayam
Next Story