രുചിയൂറും കേക്കുകളുമായി കുടുംബശ്രീ
text_fieldsകോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ല പഞ്ചായത്ത് അങ്കണത്തിൽ തുടങ്ങിയ കുടുംബശ്രീയുടെ ദ്വിദിന കേക്ക് മേള ഇന്ന് വൈകീട്ട് സമാപിക്കും. കുടുംബശ്രീ സംരംഭകരുടെ യൂനിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും.
പ്ലം കേക്ക്, മാർബിൾ കേക്ക്, കാരറ്റ് കേക്ക്, കാരറ്റ് - ഈന്തപ്പഴം കേക്ക്, മിൽക്ക്-പൈനാപ്പിൾ കേക്ക്, മിൽക്ക്-ഈന്തപ്പഴം-നട്ട്സ് കേക്ക് എന്നിവയുടെ വിപുലമായ ശേഖരത്തിന് പുറമേ പലതരം പലഹാരങ്ങളും മേളയിലുണ്ട്.
130 മുതൽ 400 രൂപവരെ വില വരുന്നതാണ് കേക്കുകൾ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മേള. എഫ്.എസ്.എസ്.എ ലൈസൻസും കടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ എട്ട് സംരംഭക യൂനിറ്റുകളുടെ ഉൽപന്നങ്ങളാണ് ഒരുക്കിയത്. മേളയിലൂടെ 50,000 രൂപയുടെ വിറ്റുവരവാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ലാഭവിഹിതം സംരംഭക യൂനിറ്റുകൾക്ക് വീതിച്ചുനൽകും.
മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് ദിവാകർ, അസി. മിഷൻ കോഓഡിനേറ്റർ അരുൺ പ്രഭാകർ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ജോബി ജോൺ, ബ്ലോക്ക് കോഓഡിനേറ്റർ ആർ. രാജീവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.