തെരഞ്ഞെടുപ്പിലും ആധിപത്യമുറപ്പിച്ച് കുടുംബശ്രീ; 733 കുടുംബശ്രീ അംഗങ്ങളില്‍ 381 പേർ ഇത്തവണ വിജയിച്ചു
text_fieldsതൊടുപുഴ: ജില്ലയിൽ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ച 733 കുടുംബശ്രീ അംഗങ്ങളില്‍ 381 പേരും ഇനി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുഖ്യ റോളുകളിലേക്ക്. ജില്ലയില്‍ 11 സി.ഡി.എസ് ചെയര്പേഴ്സൻമാര് മത്സരിച്ചതില്‍ മൂന്ന് പേരാണ് വിജയിച്ചത്. ഉടുമ്പന്‍ചോല, അറക്കുളം, കൊക്കയാര്‍ പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്പേഴ്സൻമാര് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഒമ്പത് വൈസ് ചെയര്പേഴ്സൻമാര് മത്സരിച്ചപ്പോള്‍ നാലു പേരാണ് വിജയിച്ചത്. സി.ഡി.എസ് അംഗങ്ങളായ 28 പേരും വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 104 എ.ഡി.എസ് ചെയര്പേഴ്സൻമാര് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചപ്പോള്‍ വിജയം 18 പേരോടൊപ്പമാണ് നിന്നത്. എ.ഡി.എസ് അംഗങ്ങള്‍ 33 പേരാണ് വിജയിച്ചത്. 511 അയല്‍ക്കൂട്ട അംഗങ്ങള്‍ മത്സരിച്ചപ്പോള്‍ 295 പേര്‍ക്ക് വിജയിക്കാനായി.
ജില്ലയിലാകെ 11,938 കുടുംബശ്രീ അംഗങ്ങളാണുള്ളത്. വനിത വാർഡുകളിലടക്കം സ്ഥാനാര്‍ഥികളെ കണ്ടെത്താനായി മുന്നണികള്‍ നെട്ടോടമോടുന്ന കാഴ്ച മുൻ കാലങ്ങളിൽ സാധാരണയായിരുന്നു. എന്നാൽ, ഇത്തവണ പ്രഥമ പരിഗണന കുടുംബശ്രീ പ്രവര്‍ത്തകർക്കായിരുന്നു. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ച ഭരണപരമായ പരിചയവും ഇവരെ സ്ഥാനാര്ഥികളാകുന്നതിന് സഹായകമായി. വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ട വാര്‍ഡുകള്‍ക്കു പുറമെ ഇത്തവണ ജനറല്‍ വാര്‍ഡുകളില്‍വരെ കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളെ മുന്നണികള്‍ രംഗത്തിറക്കിയിരുന്നു.
കുടുംബശ്രീയിലെ പ്രവർത്തന പരിചരിയവും സംഘടന പാടവും തെരഞ്ഞെടുപ്പ് ഗോദയിൽ മുതൽക്കൂട്ടായതായതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.