ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേകപരിശോധന നടത്തും
text_fieldsകോട്ടയം: ഈ സാമ്പത്തികവർഷം 536 കേസുകളിലായി 29,68,000 രൂപ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയെന്നും ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കാനും അളവ് -തൂക്കവെട്ടിപ്പ് തടയാനും പ്രത്യേക മിന്നല്‍ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, കെ. സുജ ജോസഫ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു.
കോട്ടയത്തെ ലീഗല്‍ മെട്രോളജി ഓഫിസില്‍ ഇതോടനുബന്ധിച്ച് കണ്ട്രോള് റൂം തുറക്കും. യഥാസമയം മുദ്ര ചെയ്യാത്ത അളവു-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക, പാക്കര്‍ രജിസ്ട്രേഷന് ഇല്ലാതെ ഉൽപന്നങ്ങള് പാക്ക് ചെയ്ത് വില്പന നടത്തുക, പാക്കറ്റുകളില്‍ നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ വിലയില്‍ കൂടുതല്‍ ഈടാക്കുക, എം.ആര്.പി. തിരുത്തല്‍, പമ്പുകളിൽ നിന്നു നൽകുന്ന ഇന്ധനത്തിന്റെ അളവില്‍ കുറവ്, തുടങ്ങിയ പരാതികള്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം. പരാതികളിന്മേല് അന്വേഷണം നടത്തി പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.