ലൈഫ് മിഷന് പദ്ധതിയിൽ ലഭിച്ചത് 44,881 അപേക്ഷ
text_fieldsകോട്ടയം: ലൈഫ് മിഷന് പദ്ധതിയിൽ വീട് നിർമിക്കുന്നതിന് ജില്ലയില്‍ അപേക്ഷ നൽകിയിട്ടുള്ളത് 44,881പേർ. ഇവരിൽ 29,999 ഭവനരഹിതരും 14,882 ഭൂരഹിത ഭവനരഹിതരുമാണ്.
അപേക്ഷ നൽകിയ 43,522 പേരുടെ അര്‍ഹത പരിശോധന പൂര്‍ത്തിയായതായും 28401പേര് അര്‍ഹരുടെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടതായും ലൈഫ് മിഷന് ജില്ലതല അവലോകന യോഗത്തില്‍ ജില്ലപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി പറഞ്ഞു. അര്ഹതപരിശോധനയുടെ 97 ശതമാനം പൂര്‍ത്തിയാക്കിയ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്.
മൂന്നാംഘട്ടത്തിലും അഡീഷനല്‍ പട്ടികയിലും ഉള്‍പ്പെട്ട ഗുണഭോക്താക്കളുമായുള്ള കരാർ നടപടി ഫെബ്രുവരി 10നകം പൂർത്തിയാക്കി 15നകം ഫണ്ട് ലഭ്യമാക്കും. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് യോഗത്തിൽ നിര്‍ദേശം നല്കി. പി.എ.യു പ്രോജക്ട് ഡയറക്ടറും ലൈഫ് മിഷന് ജില്ല കോഓഡിനേറ്ററുമായ പി.എസ്. ഷിനോ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, വിവിധ വകുപ്പ് മേധാവികൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.