ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
text_fieldsകോട്ടയം: ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂര്‍ തുടങ്ങിയ മേഖലകളിലായി നടത്തിയ പരിശോധനയില്‍ അനുമതിയില്ലാതെ വ്യാപകമായി ചെങ്കല്‍ ഖനനം നടത്തിയതായി കണ്ടെത്തി. ജില്ലയില്‍ ഒമ്പതിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ലോറികളും ഉപകരങ്ങളും പിടികൂടി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് പല ക്വാറികളും പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.
മുളക്കുളത്ത് സോണി തോമസിന്റെ ഉടമസ്ഥതയിലെ ഒന്നര ഏക്കർ ക്വാറിയില്‍ അനധികൃത ഖനനം നടക്കുന്നതായി വിജിലൻസിന്റെ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ ഇവിടെനിന്ന് ഒരു ജെ.സി.ബി, രണ്ടു ഡ്രില്ലര്‍ യന്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ കല്ലറ കളമ്പുകാട്ടില്‍ സതീശന് നടത്തിയ ക്വാറിയില്‍ നിന്ന് ഒരു മിനി ലോറി, രണ്ടു ഡ്രില്ലര്‍ യന്ത്രങ്ങള്‍, ഒരു ഫിനിഷിങ്ങ് യന്ത്രം എന്നിവ പിടിച്ചെടുത്തു.
കടുത്തുരുത്തി കാപ്പുന്തലയില്‍ അലക്സ് മാത്യുവിന്റെ ക്വാറിയില്‍ നിന്ന് മിനി ലോറിയും ഡ്രില്ലര്‍, ഫിനിഷിങ് യന്ത്രങ്ങളും പിടികൂടി.
മൂന്നു ക്വാറികള്‍ ഖനനശേഷം മണ്ണിട്ടു മൂടിയതായും മൂന്നിടങ്ങളില്‍ പരിശോധനാ വേളയില്‍ ഖനനം നടക്കുന്നില്ലെന്നും കണ്ടെത്തി. വിജിലന്‍സ് കിഴക്കന്‍ മേഖല സൂപ്രണ്ട് വി.ജി. വിനോദ്കുമാറിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി. വി.ആര്. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.