ഉച്ചഭക്ഷണത്തുക നാലുമാസം കുടിശ്ശിക; സെക്രട്ടേറിയറ്റ് ധർണയുമായി പ്രൈമറി ഹെഡ്മാസ്റ്റർമാർ
text_fieldsകോട്ടയം: നാലുമാസത്തോളമായി ലഭിക്കാനുള്ള ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ അനുവദിക്കുക, പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫിസർമാരായ ഹെഡ്മാസ്റ്റർമാരുടെ സ്കൂളുകളിൽ ദിവസവേതന/ സംരക്ഷിത അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുക, ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് താൽക്കാലിക പ്രമോഷൻ രീതി അവസാനിപ്പിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് അന്തർജില്ല സ്ഥലംമാറ്റത്തിന് നിശ്ചിത ശതമാനം ക്വോട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.ജി.പി.എസ്.എച്ച്.എ) നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടേറിയറ്റ് ധർണ നടത്തും.
നിവേദനങ്ങളിലൂടെ നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടും സർക്കാർ നിസ്സംഗത തുടരുന്നതിൽ പ്രതിഷേധിച്ചാണ് സംഘടന പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. പന്ന്യന് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, പ്രസിഡന്റ് ബിജു തോമസ്, ട്രഷറർ ഷീബ കെ. മാത്യു, ആർ. ശ്രീജിത്ത്, പി. അയച്ചാമി, സി. ഉഷാദേവി, സിബി അഗസ്റ്റിൻ, കെ. രാജീവൻ, സാജന ജി. നായർ, അബ്ദുൽ ഷുക്കൂർ, സി. മുസ്തഫ, കെ.സി. മൊയ്തീൻകുട്ടി, കെ.ബി. ബേബി, ആർ. രാജേഷ്, സ്റ്റെല്ല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.