എം.ജി അത്ലറ്റിക് മീറ്റ്: കുതിച്ച് എം.എ കോളജ്
text_fieldsപാലാ: റെക്കോഡ് നേട്ടം ഒന്നിലൊതുങ്ങിയ എം.ജി സർവകലാശാല അത്ലറ്റിക് മീറ്റിെൻറ ആദ്യദിനം കോതമംഗലം എം.എ കോളജിെൻറ കുതിപ്പ്. പുരുഷ, വനിത വിഭാഗങ്ങളിൽ കോതമംഗലത്തിനാണ് ആധിപത്യം. പുരുഷ വിഭാഗത്തില്‍ 76 പോയൻറും വനിതവിഭാഗത്തില്‍ 57 പോയൻറുമായാണ് നിലവിെല ചാമ്പ്യൻമാരായ ഇവരുടെ മുന്നേറ്റം.
വനിതവിഭാഗത്തില്‍ 41 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് രണ്ടാമതും 29 പോയൻറുമായി പാലാ അല്‍ഫോന്‍സ കോളജ് മൂന്നാമതുമാണ്. പുരുഷവിഭാഗത്തില്‍ 35 പോയൻറുമായി ചങ്ങനാശ്ശേരി എസ്.ബി കോളജ് രണ്ടാമതും 18 പോയൻറുമായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളജ് മൂന്നാമതുമാണ്.
വെയിലിന് ചൂടേറുംമുമ്പ് പിറന്ന 10,000 മീറ്ററിൽ റെക്കോഡ് പിറന്നെങ്കിലും പിന്നീട് പുതുനേട്ടങ്ങൾ മാറിനിന്നു. 10,000 മീറ്ററിൽ കോതമംഗലം എം.എ കോളജിലെ കെ. ആനന്ദ് കൃഷ്ണയാണള് (30: 43.70) മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. 2019ൽ കോതമംഗലം എം.എ കോളജിലെതന്നെ ഷെറിൻ ജോസ് സ്ഥാപിച്ച റെക്കോഡാണ് (31:1.20 ) ആനന്ദ് മറികടന്നത്. മലപ്പുറം മഞ്ചേരി കളിയാർത്തൊടി രാധാകൃഷ്ണെൻറയും സുനിതയുടെയും മകനായ ആനന്ദ് കഴിഞ്ഞ യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റിലും 10000, 5000 മീറ്ററിൽ സ്വർണം നേടിയിരുന്നു.
ഓംകാർനാഥും സ്നേഹയുമാണ് മീറ്റിലെ അതിവേഗക്കാർ. പുരുഷന്മാരുടെ 100 മീറ്ററിൽ കോതമംഗലം എം.എ കോളജിലെ ഓംകാർനാഥ് 10.7 സെക്കൻഡിൽ സ്വർണം നേടി. വനിതകളുടെ 100 മീറ്ററിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ എസ്.എസ്. സ്നേഹക്കാണ് സ്വർണം (11.70). സർവകലാശാലാ മീറ്റിൽ മൂന്നാം തവണയാണ് 100 മീറ്ററില്‍ സ്നേഹയും ഓംകാറും സ്വര്‍ണം നേടുന്നത്. കര്‍ണാടക ചിക്മംഗളൂര് സ്വദേശിയായ സ്നേഹ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയാണ്. സ്പോര്‍ട്സിനോടുള്ള താൽപര്യമാണ് സ്നേഹയെ കേരളത്തിലെത്തിച്ചത്.
ലോങ്ജംപിലെ മീറ്റ് റെക്കോഡും സ്നേഹയുടെ പേരിലാണ്. കോതമംഗലം എം.എ കോളജിലെ ബി.കോം ഫൈനൽ ഇയർ വിദ്യാർഥിയാണ് ഓംകാർ. ഇൻറർ യൂനിവേഴ്സിറ്റി മീറ്റിൽ 100 മീറ്ററിൽ വെങ്കലം നേടിയിരുന്നു. മീറ്റ് ശനിയാഴ്ച സമാപിക്കും.
പരിശീലകന് ജന്മദിനം: 'സ്വർണം' സമ്മാനിച്ച് ആദർശിെൻറ ആഘോഷം
കോട്ടയം: സ്വപ്നം പോലെയൊരു ജന്മദിനാഘോഷത്തിെൻറ സന്തോഷത്തിലായിരുന്നു കായികാധ്യാപകൻ അനീഷ് തോമസ് വ്യാഴാഴ്ച. സ്വന്തം ജന്മദിനത്തിന് 'സ്വർണം' സമ്മാനിച്ച ശിഷ്യെന ചേർത്തുനിർത്തിയതോടെ ട്രാക്കിലും ചിരിയാഘോഷം.
ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാംവർഷ ഇംഗ്ലീഷ് ബിരുദവിദ്യാർഥിയായ ആദർശ് ബിനുവാണ് 1500 മീറ്ററിൽ സ്വർണനേട്ടത്തോടെ പരിശീലകെൻറ ജന്മദിനം ആഘോഷിച്ചത്. ആദർശിനെ പരിശീലിപ്പിക്കുന്ന പത്തനംതിട്ട ഇരവിപേരൂർ സെൻറ് ജോൺസ് സ്കൂളിലെ കായികാധ്യാപകനായ അനീഷ് തോമസിെൻറ ജന്മദിനമായിരുന്നു വ്യാഴാഴ്ച.
രാവിലെ ജന്മദിന സമ്മാനമായെത്തുമോയെന്ന ചോദ്യത്തിന് സ്വർണമെന്നായിരുന്നു മറുപടി. പിന്നീട് ട്രാക്കിൽ മിന്നലായി പാഞ്ഞ് ആദർശ് സ്വർണം സ്വന്തമാക്കി.
വർഷങ്ങളായി പത്തനംതിട്ട ഇരവിപേരൂർ സെൻറ് ജോൺസ് സ്കൂളിലെ കായികാധ്യാപകനായ അനീഷ് തോമസിെൻറ കീഴിലാണ് കോന്നി തണ്ണിത്തോട് സ്വദേശിയായ ആദർശിെൻറ പരിശീലനം. എസ്.ബിയിലേക്ക് മാറിയപ്പോഴും അനീഷ് ഒപ്പംനിന്നു. ഇതിനിടെ എസ്.ബി കോളജിൽ സ്പോർട്സിൽ പിഎച്ച്.ഡി ചെയ്യാൻ അനീഷ് ആരംഭിച്ചതോടെ പരിശീലനത്തിന് വേഗതയുമായി. അനീഷിെൻറ വീട്ടിൽനിന്നായിരുന്നു സ്കൂൾകാലത്ത് ആദർശ് പഠനവും പരിശീലനവും നടത്തിയിരുന്നത്.
കഴിഞ്ഞ രണ്ടുവർഷവും 1500ൽ സ്വർണം നേടിയ ആദർശ് ഇത്തവണ ഹാട്രിക് തികച്ചു. എസ്.ബിയിലെ തന്നെ ഡി. അശ്വിനാണ് െവങ്കലം. അനീഷിെൻറ കീഴിൽ തന്നെയാണ് അശ്വിെൻറയും പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.