ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ പഠിക്കാൻ മധ്യപ്രദേശ് ടൂറിസം മന്ത്രി കുമരകത്ത്
text_fieldsേകാട്ടയം: കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് മധ്യപ്രദേശിൽ നടപ്പാക്കുന്നതിെൻറ ഭാഗമായി മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂറും 12 അംഗ ഉദ്യോഗസ്ഥ സംഘവും കുമരകത്തെത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉഷ താക്കൂറും പരസ്പര സഹകരണ കരാർ ഒപ്പുവെച്ചു.
മന്ത്രി കുമരകത്തെയും അയ്മനത്തെയും വിവിധ യൂനിറ്റുകൾ സന്ദർശിക്കുകയും വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിെൻറ ഭാഗമായി കയർപിരി, തെങ്ങുകയറ്റം, ഓലമെടയൽ, പായ നെയ്ത്ത്, കള്ളുചെത്തൽ, വലവീശൽ തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്തു.
ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാറും മധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ് കുമാർ സിംഗവുമാണ് ഇരു സംസ്ഥാനത്തെയും നോഡൽ ഓഫിസർമാർ.
മധ്യപ്രദേശ് ടൂറിസം ബോർഡ് അഡീഷനൽ ഡയറക്ടർ സോണിയ മീന, ഡോ. മനോജ് കുമാർ സിങ് ഉൾപ്പെടെ 12 പേരാണ് മധ്യപ്രദേശ് സംഘത്തിലുള്ളത്. കേരളത്തിെൻറ പ്രതിനിധികളായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓഡിനേറ്റർ രൂപേഷ് കുമാർ, ടൂറിസം െഡപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ല കോഓഡിനേറ്റർ ഭഗത് സിങ് തുടങ്ങിയവർ ഒപ്പമുണ്ട്.
വെള്ളിയാഴ്ചയും കുമരകത്ത് ചെലവഴിക്കുന്ന സംഘം തൊട്ടടുത്ത ദിവസം പെപ്പർ പദ്ധതി നടപ്പാക്കുന്ന വൈക്കത്തെ യൂനിറ്റുകളുടെ പ്രവർത്തനങ്ങളും മനസ്സിലാക്കി 18ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.