മകരവിളക്ക്: ഏറ്റുമാനൂരില്‍ അവലോകന യോഗം ചേര്‍ന്നു
text_fieldsഏറ്റുമാനൂര്‍: ശബരിമല ഇടത്താവളമായ മഹാദേവക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് കാലത്ത് നടത്തേണ്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി അവലോകന യോഗം ചേര്‍ന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രവും പരിസരവും സി.സി ടി.വി നിരീക്ഷണത്തിലാക്കുന്നതിന് 50 ലക്ഷം രൂപ ചെലവഴിക്കും. ക്ഷേത്ര പരിസരത്തും സമീപറോഡുകളിലും വെളിച്ചം ഉറപ്പുവരുത്താനും അയ്യപ്പഭക്തർക്കുവേണ്ട അടിസ്ഥാന സൗകര്യവും സുരക്ഷാക്രമീകരണവും ഒരുക്കാനും തീരുമാനിച്ചു.
ക്ഷേത്ര സന്നിധിയിൽനിന്ന് ശബരിമലക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവിസ് നടത്തും. അഗ്നിരക്ഷാ സേന മൈതാനത്ത് സജ്ജമായിരിക്കും. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേക ആരോഗ്യ പരിരക്ഷാക്രമീകരണങ്ങളും ശുചിത്വ സംവിധാനങ്ങളും നടപ്പാക്കും. എയ്ഡ് പോസ്റ്റ് പതിവുപോലെ പ്രവർത്തിക്കും. പാർക്കിങ്ങിനായി പ്രത്യേക ക്രമീകരണം ചെയ്യും.
വിവിധ ആരോഗ്യവിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രാഥമിക ചികിത്സാ സംവിധാനം ഒരുക്കും. ക്ഷേത്ര കിഴക്കേ നടയിലും വടക്കേ നടയിലും റോഡിൽ പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തും. കൂടുതൽ ശുദ്ധജല വിതരണ ടാപ്പുകൾ സജ്ജമാക്കാനും തീരുമാനിച്ചു.
കലക്ടർ പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ്, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എൻ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.