മലരിക്കൽ ആമ്പൽവസന്തം ഇനി രണ്ടുനാൾകൂടി
text_fieldsകോട്ടയം: വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തിന് സമീപത്തെ മലരിക്കൽ പാടത്തെ ചെമ്പട്ടുടുപ്പിച്ച ആമ്പൽവസന്തത്തിന് തിരശ്ശീല വീഴുന്നു. പാടത്ത് കൃഷിയിറക്കാനുള്ള നടപടി കർഷകർ തുടങ്ങിയതോടെയാണ് ഈ സീസണിലെ പൂവസന്തത്തിന് അന്ത്യമാകുന്നത്.
രണ്ടു ദിവസത്തിനുശേഷം വെള്ളം വറ്റിക്കൽ തുടങ്ങും. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആമ്പല്‍പാടങ്ങൾ മുഴുവൻ പിങ്ക് നിറത്തിലെ പൂവിട്ട് നിൽക്കുന്ന കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തുമായിരുന്നെങ്കിലും ഇത്തവണ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ വിലക്കുണ്ടായിരുന്നു.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പൂത്തുതുടങ്ങി ഒക്ടോബർ വരെയുണ്ടാകും. പൂക്കൾക്കിടയിലൂടെ ചെറുവള്ളങ്ങളിൽ സഞ്ചരിക്കാനും ചിത്രം പകർത്താനും സൗകര്യവുമുണ്ടായിരുന്നു.
ജില്ല ഭരണകൂടത്തിെൻറ പിന്തുണയും ആമ്പൽ ടൂറിസത്തിന് ലഭിച്ചതോടെ ഇതരദേശങ്ങളിൽ നിന്നുപോലും കാഴ്ചക്കാർ വർധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.