ഓൺലൈൻ പരസ്യം കണ്ട് കാർ വാങ്ങാനെത്തിയ ആളെ ആക്രമിച്ച് മാല കവർന്നു
text_fieldsകോട്ടയം: ഓൺലൈൻ സൈറ്റിൽ പരസ്യം കണ്ട് കാർ വാങ്ങാനെത്തിയ ചങ്ങനാശ്ശേരി സ്വദേശിയെയും കുടുംബത്തെയും ആക്രമിച്ച് അഞ്ചുപവെൻറ മാല കവർന്നതായി പരാതി.
പുതുപ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. ചാക്കോച്ചനാണ് (50) തട്ടിപ്പിനിരയായത്. ഒരാഴ്ച മുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം. പുതുപ്പള്ളിയിൽ ഇന്നോവ വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം. ഫോണിൽ വിളിച്ച ചാക്കോച്ചനോട് ചൊവ്വാഴ്ച പുതുപ്പള്ളിയിൽ എത്താനായിരുന്നു നിർദേശം.
ചാക്കോച്ചനും കുടുംബവും പുതുപ്പള്ളിയിൽ എത്തിയെങ്കിലും പല സ്ഥലങ്ങൾ മാറ്റി പറഞ്ഞ് ഒടുവിൽ പഞ്ചായത്ത് ഭാഗത്ത് എത്താൻ നിർദേശിച്ചു. ഇത് അനുസരിച്ച് എത്തിയപ്പോൾ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നോവ കാണിച്ചു തരാമെന്നുപറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റിയശേഷം കുരുമുളക് സ്േപ്ര മുഖത്ത് അടിച്ച ചാക്കോച്ചെൻറ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇവർ ബഹളം െവച്ചതോടെ സംഘം ഞാലിയാകുഴി ഭാഗത്തേക്ക് രക്ഷപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ചാക്കോച്ചൻ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിവരമറിഞ്ഞ് ഈസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ നിർമൽ ബോസിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി. സംഭവസ്ഥലത്തുനിന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.