മുന്‍ പ്രസിഡൻറുമാരും വൈസ് പ്രസിഡൻറുമാരും ഏറെ
text_fieldsചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി നഗരസഭയില്‍ മത്സരിക്കുന്നവരിൽ ഏഴുപേർ മുന്‍ ചെയര്മാന്മാരും വൈസ് ചെയര്മാന്മാരും. മുന്‍ ചെയര്പേഴ്സൻ കൃഷ്ണകുമാരി രാജശേഖരന് ചങ്ങനാശ്ശേരി നഗരസഭ 20ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. നഗരസഭ 29ാം വാര്‍ഡില്‍ മുന്‍ ചെയര്മാന് എം.എച്ച്. ഹനീഫ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. നഗരസഭ മുന്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ നഗരസഭ 34ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. ചങ്ങാശ്ശേരി നഗരസഭ മുന്‍ ആക്ടിങ് ചെയര്‍മാനും വൈസ് ചെയര്‍മാനുമായിരുന്ന മാത്യൂസ് ജോര്‍ജ് നഗരസഭ 10ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. മുന്‍ വൈസ് ചെയര്പേഴ്സൻമാരായ എല്‍സമ്മ ജോബ് നഗരസഭ അഞ്ചാം വാര്‍ഡിലും ഷൈനി ഷാജി ഒമ്പതാം വാര്‍ഡിലും സുമ ഷൈന്‍ 27ാം വാര്‍ഡിലും യു.ഡി.എഫ് സ്ഥാനാര്‍ഥിമാരായി ജനവിധി തേടുന്നു. സമീപ പഞ്ചായത്തുകളിലും പരിചയസമ്പന്നർ നിരവധിയാണ്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. ശോഭ സലിമോന്‍ കുറിച്ചി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. എല്‍.ഡി.എഫിലെ അന്നമ്മ ജോസഫാണ് എതിർ സ്ഥാനാര്‍ഥി. ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറായിരുന്ന സുധ കുര്യന് വാകത്താനം ജില്ല ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും വാകത്താനം പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന ലൈസാമ്മ ജോര്‍ജാണ് ഈ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന സ്വപ്ന ബിനു തൃക്കൊടിത്താനം ജില്ല പഞ്ചായത്ത് ഡിവിഷന് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. പായിപ്പാട് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ടീന റോബി മാടപ്പള്ളി ബ്ലോക്ക് പൂവം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡൻറായിരുന്ന എന്‍. രാജു മാടപ്പള്ളി ബ്ലോക്ക് കോട്ടമുറി ഡിവിഷന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. തൃക്കൊടിത്താനം പഞ്ചായത്ത് മുന്‍ പ്രസിഡൻറ് കെ.എന്‍. സുവര്‍ണകുമാരി തൃക്കൊടിത്താനം പഞ്ചായത്ത് 19ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. മാടപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ഏലിക്കുട്ടി തോമസ് മാടപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ്.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറായിരുന്ന ബിന്ദു ജോസഫ് മാടപ്പള്ളി ബ്ലോക്ക് തെങ്ങണ ഡിവിഷനിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മാടപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറായിരുന്ന മണിയമ്മ രാജപ്പന് മാടപ്പള്ളി പഞ്ചായത്ത് 11ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറും മാടപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറുമായിരുന്ന സൈന തോമസ് മാടപ്പള്ളി ബ്ലോക്ക് കുറുമ്പനാടം ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്.
വാഴപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറ് വര്‍ഗീസ് ആൻറണി മാടപ്പള്ളി ബ്ലോക്ക് വെരൂര്‍ചിറ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. വാഴപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറും വൈസ് പ്രസിഡൻറുമായിരുന്ന ലാലിമ്മ ടോമി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
വാഴപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ മാത്തുക്കുട്ടി പ്ലാളാത്താനം മാടപ്പള്ളി ബ്ലോക്ക് ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.