വാഹന തട്ടിപ്പ് കേസിലെ സൂത്രധാരൻ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: മാസ വാടകക്ക് വാഹനം വാങ്ങിയശേഷം തിരികെ നൽകാതെ കബളിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. കായംകുളം ദേവികുളങ്ങര ഭാഗത്ത് ജിനു ജോൺ ഡാനിയേലിനെയാണ് (38) അറസ്റ്റ് ചെയ്തത്.
ഇയാളും കൂട്ടാളിയും ചേർന്ന് തലപ്പലം നാരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനമാണ് മാസ വാടകക്ക് എടുത്തത്. ജിനു ജോണിന്റെ കൂട്ടാളിയായ പാലക്കാട് സ്വദേശി ശിവശങ്കരപ്പിള്ളയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ജിനു ജോണാണ് ശിവശങ്കരപ്പിള്ളയെ മുൻനിർത്തി വാഹനങ്ങൾ വാടകക്ക് എടുപ്പിച്ച് കബളിപ്പിച്ചിരുന്നതെന്ന് വ്യക്തമായി.
ഇയാൾക്കെതിരെ എറണാകുളം നോർത്ത്, സൗത്ത്, പാലാരിവട്ടം, കളമശ്ശേരി, മൂവാറ്റുപുഴ, മാരാരിക്കുളം, കൊല്ലം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി സമാനമായ 16 കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വർഗീസ് കുരുവിള, സി.പി.ഒ ഷമീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.