എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍
text_fieldsകോട്ടയം: ലോഡ്ജിൽ വിൽപനക്ക് സൂക്ഷിച്ച എം.ഡി.എം.എയുമായി അയ്മനം അമ്മൂനിവാസിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ അമൽദേവ് (37), വിജയപുരം കളമ്പുകാട് താന്നിക്കൽ ആദർശ് (23) എന്നിവരെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.
ഇവർ ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 2.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐ മാരായ വി. വിദ്യ, തോമസുകുട്ടി ജോർജ്, ജയകുമാർ, സി.പി.ഒമാരായ ബി. രഞ്ജിത്ത് കുമാർ, മനോജ്, വിനയചന്ദ്രൻ തുടങ്ങിയവരാണ് അംഗങ്ങളുമാണ് ജില്ല അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.