മീനച്ചിലാർ: ഈ വെള്ളം നിങ്ങളെ രോഗിയാക്കും, മഹാരോഗി
text_fieldsവെള്ളംതരുന്ന കൈക്ക് കടിക്കുന്നവർ
നീർത്തടത്തിൽ വനത്തിെൻറ സാന്നിധ്യമല്ലാത്ത സംസ്ഥാനെത്ത ഏക നദിയാണ് മീനച്ചിലാർ. ഉത്ഭവം മുതൽ പതനസ്ഥലം വരെ ജനവാസമുള്ള നദിയും. ഇതുമൂലം ആദിമുതൽ അന്ത്യംവരെ സകല മനുഷ്യമാലിന്യവും പുഴയിൽ വന്നുവീഴുന്നു. തുറന്നിരിക്കുന്ന പൈപ്പുകൾ വഴിയും പൊട്ടിയ പൈപ്പുകളിലൂടെയും അരിച്ചിറങ്ങുന്ന ശുചിമുറി മാലിന്യം മുതൽ സകലമാന മാലിന്യങ്ങളുടെയും കൂട്ടയൊഴുക്കാണ് പുഴയിൽ.
കലങ്ങി മറിഞ്ഞെത്തിയ മഹാപ്രളയത്തിരയിൽ മാലിന്യം കുറേയേറെ ഒഴുകിപ്പോയെങ്കിലും വീണ്ടും അതിവേഗം മലിനമാവുകയാണ് മീനച്ചിലാർ. നദിയിലെ ജലം കുടിച്ചാൽ േരാഗിയാകുന്ന സ്ഥിതി. മീനച്ചിലാർ ചാകാറായെങ്കിലും പ്രതിസ്ഥാനത്ത് നിർത്താൻ വമ്പൻ ഫാക്ടറികളോ പദ്ധതികളോയില്ല. വെള്ളം തരുന്ന കൈക്ക് കടിക്കുന്ന നാട്ടുകാർ മാത്രം ഉത്തരവാദി. പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. മാലിന്യം നിറയുന്ന മീനച്ചിലാറിെൻറ ദുരവസ്ഥ വിവരിക്കുന്ന പരമ്പര ഇന്നുമുതൽ.
കോട്ടയം: കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ (എഫ്.സി കൗണ്ട്) പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ജല മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മീനച്ചിലാറിൽ അതിതീവ്രമാണ് വിസർജന മാലിന്യങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഫീക്കൽ കോളിഫോം സാന്നിധ്യം.
ഡിസംബറിൽ കോട്ടയം ട്രോപ്പിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ മീനച്ചിലാറ്റിലെ ആറുമാനൂർ, നാഗമ്പടം, പുന്നത്തുറ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിലെല്ലാം 2400 മുകളിലാണ് ഇതിെൻറ നിരക്ക്. കുമ്മനം, പാലാ, അടുക്കം എന്നിവിടങ്ങളിൽ 1100മാണ് എഫ്.സി കൗണ്ട്.
ജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ പാടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുേമ്പാഴാണ് മീനച്ചിലാറിൽ ഇവ സകലപരിധിയും ലംഘിച്ചിരിക്കുന്നത്.
ആദ്യ ലോക്ഡൗണിന് തൊട്ടുപിന്നാലെ ജൂലൈയിൽ നടത്തിയ പഠനത്തിൽ ഫീക്കൽ കോളിഫോം കുറവായിരുന്നു. നാഗമ്പടത്ത് ഒഴിച്ച് എല്ലായിടത്തും 1100 ആയിരുന്നു നിരക്ക്.
ഡിസംബറിൽ ഇത് പലയിടങ്ങളിലും 2400ന് മുകളിലെത്തി. വിസർജന മാലിന്യങ്ങളിൽനിന്നുള്ള ഇ-കോളി ജലത്തിൽ വ്യാപകമാണെന്നും തീവ്ര അമ്ലത്വസ്വഭാവം രൂക്ഷമാണെന്നും പഠനത്തിൽ കണ്ടെത്തി.
ഇതിലൂടെ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗികൾ പകരുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മാലിന്യംനിറഞ്ഞ ജലം ഉപയോഗിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു. രണ്ടുവർഷം മുമ്പ് നടത്തിയ ജലപരിശോധനയിലും മീനച്ചിലാറിെൻറ ഫീക്കൽ കോളിഫോം കൗണ്ട് (എഫ്.സി കൗണ്ട്) പരമാവധിക്കും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു.
2017 മുതൽ 2019 ജനുവരി 15വരെ ട്രോപ്പിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് കിണറുകളിലെ ജലത്തെപ്പറ്റി നടത്തിയ ദീർഘ പഠനത്തിലും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
11 ബ്ലോക്ക് പഞ്ചായത്തുകളിലെയും നാല് നഗരസഭ പ്രദേശങ്ങളിലെയും മീനച്ചിൽ നദീതടങ്ങളിൽ നിന്നെടുത്ത 637 വെള്ളസാമ്പിളുകളിൽ 538 ഇടങ്ങളിലെയും വെള്ളം നേരിട്ട് കുടിക്കുന്നയാൾ മഹാരോഗിയായി മാറുമെന്നതായിരുന്നു ഇവരുടെ റിപ്പോർട്ട്. 138 ഇടങ്ങളിൽ നിന്നുള്ള വെള്ളത്തിൽ തീവ്ര അമ്ലത്വ സ്വഭാവമുള്ളതുമാണ്. നേരത്തേ, കേരളത്തിൽ ഏറ്റവും കൂടുതലായി മലിനീകരിക്കപ്പെട്ട ആറു നദികളിലൊന്ന് മീനച്ചിലാറാണെന്ന് ജലവിഭവ വിനിയോഗകേന്ദ്രത്തിെൻറ (സി.ഡബ്ല്യു.ആര്.ഡി.എം) പഠനത്തിലും കണ്ടെത്തിയിരുന്നു.
ജനവാസമേഖലകളിലൂടെ ഒഴുകുന്നതും ജനങ്ങളുടെ ഇടപെടല്‍ കൂടുന്നതുമാണ് മീനച്ചിലിെൻറ മലിനീകരണത്തിന് പ്രധാനകാരണമായി ഇവർ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വേണ്ടാത്തതെല്ലാം പുഴയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് ജനങ്ങള്‍.
വീടുകള്‍, കടകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി എവിടെയുമുണ്ടാകുന്ന മാലിന്യം എളുപ്പത്തില്‍ കളയാനുള്ള സ്ഥലം തൊട്ടടുത്ത പുഴയായി. ജൈവമാലിന്യങ്ങളെ വിഘടിപ്പിക്കാന്‍ ഓക്സിജന്‍ വേണ്ടിവരുമെന്നതിനാല്‍ മാലിന്യത്തിെൻറ അളവു കൂടുന്തോറും നദിയിലെ ഓക്സിജെൻറ അളവുകുറയും.
ഇത് അവിടത്തെ ജൈവസാന്നിധ്യത്തെ ബാധിക്കുന്നുതായി ഇവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളം കുടിച്ചാൽ രോഗിയാകുന്ന തരത്തിലേക്ക് മീനച്ചിലാറിനെ മലിനീകരിക്കുന്നതും രോഗവാഹകരാക്കുന്നതും ആരാണ്.
(അതേക്കുറിച്ച് നാളെ)
മാർച്ച് 2019 ജലം ശേഖരിച്ച സ്ഥലം- എഫ്.സി കൗണ്ട് ക്രമത്തിൽ
ആറുമാനൂർ-2400+
നാഗമ്പടം-1100
കുമ്മനം-1100
പുന്നത്തുറ-2400+
പാലാ-2400+
തിരുവഞ്ചൂർ-2400+
അടുക്കം-1100
ഇറഞ്ഞാൽ-2400+
ഇല്ലിക്കൽ-2400+
കിടങ്ങൂർ -2400+
(കോട്ടയം ട്രോപ്പിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനം)
ജൂലൈ 2020
ആറുമാനൂർ-1100
നാഗമ്പടം-2400+
കുമ്മനം-1100
പുന്നത്തുറ-1100
പാലാ-1100
തിരുവഞ്ചൂർ-1100
അടുക്കം-1100
ഇറഞ്ഞാൽ-1100
ഇല്ലിക്കൽ-1100
കിടങ്ങൂർ -1100
ഡിസംബർ 2020
ആറുമാനൂർ-2400+
നാഗമ്പടം-2400+
കുമ്മനം-1100
പുന്നത്തുറ-2400+
പാലാ-1100
തിരുവഞ്ചൂർ-2400
അടുക്കം-1100
ഇറഞ്ഞാൽ-2400+
ഇല്ലിക്കൽ-2400+
കിടങ്ങൂർ -2400+
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.