Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗങ്ങൾ, അധികാരത്തിൽ

അംഗങ്ങൾ, അധികാരത്തിൽ

text_fields
bookmark_border
Members were empowered in local bodies
cancel
camera_alt

കോട്ടയം നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആഷ്​ലി ഷാജിയും മുതിർന്ന അംഗം മോളിക്കുട്ടി സെബാസ്​റ്റ്യനും സത്യപ്രതിജ്​ഞചടങ്ങിൽ 

കോട്ടയം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്കുശേഷം അംഗങ്ങളുടെ ആദ്യയോഗം നടന്നു.

ജില്ല പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു. വരണാധികാരിയായ കലക്ടര്‍ എം. അഞ്ജന മുതിര്‍ന്ന അംഗം രാധ വി. നായര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് ക്വാറൻറീനില്‍ കഴിയുന്ന പുതുപ്പള്ളി ഡിവിഷന്‍ അംഗം നിബു ജോണ്‍ മറ്റ് അംഗങ്ങള്‍ ഹാള്‍ വിട്ടശേഷം പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. എ.ഡി.എം അനില്‍ ഉമ്മനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മുനിസിപ്പാലിറ്റികളില്‍ മോളിക്കുട്ടി സെബാസ്​റ്റ്യന്‍ (കോട്ടയം), കെ.ആര്‍. പ്രകാശ് (ചങ്ങനാശ്ശേരി) വി.എസ്. വിശ്വനാഥന്‍(ഏറ്റുമാനൂര്‍), ജോസ് എടയത്ത്(പാലാ),പി.എം. അബ്​ദുൽ ഖാദര്‍(ഈരാറ്റുപേട്ട), ബി. ചന്ദ്രശേഖരന്‍(വൈക്കം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

• പള്ളം ബ്ലോക്ക്

പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നീറിക്കാട് ഡിവിഷനില്‍നിന്നുള്ള ലിസമ്മ ബേബിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. ഉപവരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ്മോന്‍ എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ജോര്‍ജ് വി.സി ഇലഞ്ഞിക്കല്‍ (അയര്‍ക്കുന്നം), ഡോ. ശാന്തമ്മ ഫിലിപ്പോസ് (പുതുപ്പള്ളി), പി.കെ മോഹനന്‍ (പനച്ചിക്കാട്), ഷൈലജ സോമന്‍ (കുറിച്ചി), സുരേഷ് ബാബു (വിജയപുരം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

• വാഴൂര്‍ ബ്ലോക്ക്

കൊടുങ്ങൂര്‍ ഡിവിഷനില്‍നിന്നുള്ള ഗീത എസ്.പിള്ളയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ജില്ല സപ്ലൈ ഓഫിസര്‍ ഉണ്ണികൃഷ്ണകുമാര്‍ സി.എസ്. സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പരിധിയി​​െല പഞ്ചായത്തുകളില്‍ അഡ്വ. ജയ ശ്രീധര്‍ (ചിറക്കടവ്), അന്ത്രേയോസ് (കങ്ങഴ) , കെ.എന്‍ ശശീന്ദ്രന്‍ (നെടുംകുന്നം), കെ.കെ ആനന്ദവല്ലി (വെള്ളാവൂര്‍), പ്രഫ. എസ്. പുഷ്കലാദേവി (വാഴൂര്‍), അന്നമ്മ വര്‍ഗീസ് (കറുകച്ചാല്‍) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

• പാമ്പാടി ബ്ലോക്ക്

പാമ്പാടി ഡിവിഷനില്‍നിന്നുള്ള പി.എം. മാത്യു ചേന്നേപ്പറമ്പിലിന് വരണാധികാരിയായ സര്‍വേ ​െഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ ബെന്നി വടക്കേടം (അകലക്കുന്നം), കെ.എം. ചാക്കോ(എലിക്കുളം), എം.ജി. നാരായണന്‍ നായര്‍ (കൂരോപ്പട), കെ.കെ. വിപിനചന്ദ്രന്‍ (പള്ളിക്കത്തോട് ), പി. ഹരികുമാര്‍ (പാമ്പാടി), രമണി ശശിധരന്‍ (മീനടം), തോമസ് മാളിയേക്കന്‍ (കിടങ്ങൂര്‍), മറിയാമ്മ തോമസ് (മണര്‍കാട്) എന്നിവര്‍ ആദ്യം സത്യ പ്രതിജ്ഞ ചൊല്ലി.

• കാഞ്ഞിരപ്പള്ളി ബ്ലോക്ക്

മുണ്ടക്കയം ഡിവിഷനില്‍നിന്ന് ​െതരഞ്ഞെടുക്കപ്പെട്ട ജോഷി മംഗലത്തിന് വരണാധികാരിയായ എ.ഡി.സി (ജനറല്‍) ജി. അനീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ ബേബി വട്ടയ്ക്കാട്ട് (കാഞ്ഞിരപ്പള്ളി), എ.ആര്‍. രാജപ്പന്‍ നായര്‍ (എരുമേലി), ജേക്കബ് ചാക്കോ (കൂട്ടിക്കല്‍), തോമസ് ചാക്കോ (കോരുത്തോട്), ശശികുമാര്‍ (പാറത്തോട്), ജോസഫ് കുഞ്ഞ് (മണിമല), കെ.എന്‍. സോമരാജന്‍ (മുണ്ടക്കയം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

• ളാലം ബ്ലോക്ക്

ഉള്ളനാട് ഡിവിഷനില്‍നിന്നുള്ള ലാലി സണ്ണി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ പാലാ ആര്‍.ഡി.ഒ എം.ടി അനില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ കുരുവിള പി. പ്ലാശനാല്‍ (കടനാട്), ജെസ് ജോസ് (ഭരണങ്ങാനം), ആലീസ് ജോയി (കൊഴുവനാല്‍), ജോയി സെബാസ്​റ്റ്യന്‍ (മീനച്ചില്‍), ടോമി കെഴുവന്താനം (മുത്തോലി), ആനിയമ്മ ജോസ് തടത്തില്‍ (കരൂര്‍) എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി.

• ഈരാറ്റുപേട്ട ബ്ലോക്ക്

തലനാട് ഡിവിഷനില്‍നിന്നുള്ള കുര്യന്‍ തോമസ് നെല്ലുവേലിലാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ജില്ല പട്ടികജാതി വികസന ഓഫിസര്‍ ആര്‍. രഘു സത്യവാചകം ചൊല്ലിക്കൊടുത്തു.

പഞ്ചായത്തുകളില്‍ കെ.ആര്‍. മോഹനന്‍ നായര്‍ (പൂഞ്ഞാര്‍), സ്കറിയ ജോസഫ് (തിടനാട് ), എല്‍സമ്മ തോമസ് (തലപ്പലം), രോഹിണി ഭായ് ഉണ്ണികൃഷ്ണന്‍ (തലനാട്), ടി.ജെ. ബെഞ്ചമിന്‍ തടത്തിപ്ലാക്കല്‍ (മേലുകാവ്), അമ്മിണി തോമസ് (തീക്കോയി), പി.യു. വര്‍ക്കി (പൂഞ്ഞാര്‍ തെക്കേക്കര), ഇത്താമ്മ മാത്യു (മൂന്നിലവ്) എന്നിവര്‍ ആദ്യം പ്രതിജ്ഞചൊല്ലി.

• ഉഴവൂര്‍ ബ്ലോക്ക്

കുറവിലങ്ങാട് ഡിവിഷനില്‍നിന്നുള്ള പി.സി. കുര്യന് ബി.ഡി.ഒ പി.കെ. ദിനേശന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ ജസീന്ത പൈലി (ഉഴവൂര്‍), സിറിയക് മാത്യു (മരങ്ങാട്ടുപിള്ളി), ജോയ് കല്ലുപുര (കടപ്ലാമറ്റം), അരവിന്ദാക്ഷന്‍ നായര്‍(കാണക്കാരി ), ബേബി തൊണ്ടാംകുഴി (കുറവിലങ്ങാട്), കോമളവല്ലി രവീന്ദ്രന്‍ (മാഞ്ഞൂര്‍), കെ.എന്‍. അമ്മിണി (രാമപുരം) , തങ്കമണി ശശി (വെളിയന്നൂര്‍) എന്നീ അംഗങ്ങളാണ് ആദ്യം സത്യവാചകം ചൊല്ലിയത്.

•മാടപ്പള്ളി ബ്ലോക്ക്

ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനില്‍നിന്ന് ​െതരഞ്ഞെടുക്കപ്പെട്ട മാത്തുകുട്ടി പ്ലാത്താനം ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ ജെസി ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയി​െല പഞ്ചായത്തുകളില്‍ മോളി ജോസഫ് (തൃക്കൊടിത്താനം), ജയിംസ് വേഷ്ണാല്‍ (പായിപ്പാട്), തങ്കമ്മ ശശിധര മേനോന്‍ (മാടപ്പള്ളി), കുര്യന്‍ പറത്തോട് (വാകത്താനം), തങ്കമണി കൃഷ്ണന്‍ കുട്ടി (വാഴപ്പള്ളി) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

• ഏറ്റുമാനൂര്‍ ബ്ലോക്ക്

കരിപ്പൂത്തട്ട് ഡിവിഷനില്‍നിന്നുമുള്ള അന്നമ്മ മണിക്ക് ബി.ഡി.ഒ രാഹുല്‍ ജി.കൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ പി.വി. സുശീലന്‍(അയ്മനം), പി.കെ. മനോഹരന്‍ (കുമരകം), ലൂക്കോസ് ഫിലിപ് (ആര്‍പ്പൂക്കര), ജോസ് അമ്പലക്കുളം (അതിരമ്പുഴ), ലൂക്കോസ് തോമസ് തോട്ടുങ്കല്‍ (നീണ്ടൂര്‍), റേച്ചല്‍ ജേക്കബ് (തിരുവാര്‍പ്പ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി.

•വൈക്കം ബ്ലോക്ക്

ബ്രഹ്മമംഗലം ഡിവിഷനില്‍നിന്നുള്ള എം.കെ. ശീമോനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ സഹകരണ സംഘം ജോയൻറ്​ രജിസ്ട്രാര്‍ (ജനറല്‍) എന്‍. പ്രദീപ് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ അനിയമ്മ അശോകന്‍ (ടി.വി പുരം), മോഹനന്‍ കെ.തോട്ടുപുറം (മറവന്തുരുത്ത്), ടി.കെ മണിലാല്‍ (വെച്ചൂര്‍), ഭൈമി വിജയന്‍ (തലയാഴം), വി.എ. ശശി വലിയപറമ്പില്‍ (ചെമ്പ്), രാധാമണി ചെല്ലിത്തറ (ഉദയനാപുരം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

• കടുത്തുരുത്തി ബ്ലോക്ക്

വരണാധികാരിയായ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് ഷാഫി പൊതി ഡിവിഷനില്‍നിന്നുള്ള തങ്കമ്മ വര്‍ഗീസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തുകളില്‍ സ്​റ്റീഫന്‍ പാറാവേലില്‍ (കടുത്തുരുത്തി), ലീല ബേബി(കല്ലറ), എം.ടി ജയമ്മ(തലയോലപ്പറമ്പ്), ടി.ആര്‍. സുഷമ(ഞീഴൂര്‍), പി.കെ. വാസുദേവന്‍ നായര്‍(മുളക്കുളം), ബേബി പൂച്ചു കണ്ടത്തില്‍(വെള്ളൂര്‍) എന്നീ അംഗങ്ങള്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local bodiespanchayat election 2020
News Summary - Members were empowered in local bodies
Next Story