എം.ജി -തമിഴ്നാട് അഗ്രിക്കള്‍ച്ചറൽ സര്‍വകലാശാല സഹകരണത്തിന് ധാരണ
text_fieldsകോട്ടയം: എം.ജി. സര്‍വകലാശാലയും കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലയും(ടി.എന്‍.എ.യു) തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണയായി.
ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ എം.ജി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ടി.എന്‍.എ.യുടെ രജിസ്ട്രാര്‍ ഡോ. ആര്. തമിഴ് വെന്തനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ടെക്നോളജിലെ വിദ്യാര്‍ഥികള്‍ക്ക് ടി.എന്‍.എ.യുവിലെ ലാബോറട്ടറി സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായോഗിക പരിശീലനത്തിനും ഉള്‍പ്പെടെ ഇതുവഴി അവസരം ലഭിക്കും.
ചടങ്ങില്‍ ടി.എന്‍.എ.യു വൈസ് ചാന്‍സലര്‍ ഡോ. വി. ഗീതാലക്ഷ്മി, എം.ജി സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. ബീന മാത്യു, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ജിഷ, കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനൂജ തോമസ്, ഡോ. ലിനു എം. സലീം, ഡോ. വി. രാധാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.