എം.ജി വി.സി പ്രഫ. സാബു തോമസിന് ഒന്നാംസ്ഥാനം
text_fieldsകോട്ടയം: ഗവേഷണ റാങ്കിങ് രംഗത്തെ പ്രശസ്തരായ എ.ഡി സയന്റിഫിക് ഇൻഡക്സ് ലോകത്തിലെ ശാസ്ത്രജ്ഞൻമാർക്കായി നടത്തിയ റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാംസ്ഥാനം നിലനിർത്തി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും നാനോ-പോളിമർ സയൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്.
ശാസ്ത്രജ്ഞമാരുടെ ഗവേഷണഫലങ്ങളെയും ഗവേഷണപ്രവർത്തനങ്ങളെയും ശാസ്ത്രീയമായി മൂല്യനിർണയം നടത്തുന്ന എച്ച്. സൂചിക, ഐ-10 സൂചിക, മറ്റ് ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിച്ച ഉദ്ധരണികൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത് സാബു തോമസാണ്.
ഇക്കാര്യങ്ങളിലെല്ലാം ആകെയുള്ള സ്കോറും കഴിഞ്ഞ അഞ്ചുവർഷത്തെ സ്കോറും പ്രത്യേകമായി പരിഗണിച്ചാണ് റാങ്കിങ്. പ്രഫ. സാബു തോമസിന് എച്ച്-സൂചികയിൽ ആകെ 120 സ്കോറും ഐ-10 സൂചികയിൽ ആകെ 988 സ്കോറും ലഭിച്ചിട്ടുണ്ട്. സാബു തോമസിന്റെ ഗവേഷണ പ്രബന്ധങ്ങളിലെ ഉദ്ധരണികൾ മറ്റ് ഗവേഷകർ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ എച്ച്-സൂചികയിൽ 19ആം സ്ഥാനവും ഐ-10 സൂചികയിൽ എട്ടാം സ്ഥാനവും ഉദ്ധരണികളുടെ കാര്യത്തിൽ 29ആം സ്ഥാനവുമാണ് അദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.