തൊഴിലുറപ്പ് പദ്ധതി; 33.28 ലക്ഷം തൊഴിൽദിനം, 110.62 കോടി വേതനം
text_fieldsകോട്ടയം: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ സൃഷ്ടിച്ചത് 33,28,153 തൊഴിൽ ദിനങ്ങൾ. ഈ സാമ്പത്തികവർഷത്തിൽ 4116 കുടുംബങ്ങളാണ് നൂറു ദിവസം പൂർത്തീകരിച്ചത്. ആകെ 57,539 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി. വേതനമായി 110.62 കോടി രൂപയും മെറ്റീരിയൽ ഫണ്ട് ഇനത്തിൽ 20.10 കോടി രൂപയും ചെലവഴിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല തല അവലോകനയോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 269 കാലിത്തൊഴുത്ത്, 431 കോഴിക്കൂട്, 310 ആട്ടിൻകൂട്, 87 അസോള ടാങ്ക്, 112 ഫാം പോണ്ട്, 137 കിണർ റീച്ചാർജിങ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി. യോഗത്തിൽ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ എ. നിസാമുദ്ദീൻ, തദ്ദേശ ജോ.ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.