മോദി സർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കി -സാദിഖലി ശിഹാബ് തങ്ങൾ
text_fieldsകോട്ടയം: മോദി സർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റിയതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാജ്യത്തെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമനിർമാണമാണ് പാർലമെൻറിൽ ഉണ്ടാകേണ്ടതെങ്കിലും കഴിഞ്ഞകാലങ്ങളിൽ ഇതിനുഘടക വിരുദ്ധമായിരുന്നു കാര്യങ്ങൾ. പാർലമെൻറിൽ ഇതുവരെ മണിപ്പൂർ പ്രശ്നം ചർച്ച ചെയ്യാൻ തയാറാകാത്ത കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിന്റെ കാര്യത്തിലും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ബി.ജെ.പി സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടക്കുന്ന കുടുംബ സംഗമങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം അതിരമ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരമ്പുഴ സെൻട്രൽ വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗം ഫസീന സുധീറിന്റെ വസതിയിൽ ചേർന്ന കുടുംബസംഗമത്തിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തലയോലപ്പറമ്പ് ജങ്ഷനിൽ നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.ടി. ദേവരാജൻ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായി, യു.ഡി.എഫ് നേതാക്കളായ മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, ടി.വി. പ്രസാദ്, എം.കെ. ഷിബു, പി.ഡി. ഉണ്ണി, അബ്ദുൽ സലാം റാവുത്തർ, ജെയ് ജോൺ പേരയിൽ, എസ്. സുബൈർ, ബഷീർ പുത്തൻപുര, ജോയി കൊച്ചാനപറമ്പിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.