പൂജിക്കാനെന്ന വ്യാജേന വീട്ടമ്മയിൽനിന്ന് 12 പവൻ തട്ടിയ യുവതികൾ അറസ്റ്റിൽ
text_fieldsകോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽനിന്ന് സ്വർണാഭരണങ്ങള്‍ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നം പാറക്കടവ് അഞ്ചപ്ര വീട്ടിൽ ഷാജിത ഷെരീഫ് (28), കരിങ്കുന്നം പാറക്കടവ് അത്തി വീട്ടിൽ സുലോചന ബാബു (42) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ മാസം പത്തിന് പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം എന്നിവയുമായി വിൽപനക്കെന്ന പേരിൽ എത്തിയ ഇവർ സംഭാഷണത്തിലൂടെ വീട്ടമ്മയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചു. ഇതിനുേശഷം ഇവര്‍ വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്ന് വീട്ടമ്മയോട് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണ്ണം പൂജിക്കുന്നതിനായി വീടിന്റെ സെറ്റിയില്‍ വെച്ചു.
തുടർന്ന് പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്ത് നിന്നും കല്ലുകളോ മറ്റ് സാധനങ്ങളോ കൂടി വേണമെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ അത് എടുക്കുന്നതിനായി മാറിയ സമയം ഇവർ സെറ്റിയില്‍ വച്ചിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇവർ വീട്ടിൽ കയറിയ സമയം ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു യുവതി പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, മോഷ്ടാക്കളിൽ ഒരാളുടെ രേഖാചിത്രം വരച്ച് നടത്തിയ അന്വേഷണത്തിലൂടെയും ഇവരെ തിരിച്ചറിയുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യൂ. ശ്രീജിത്ത്, എസ്.ഐമാരായ നെൽസൺ, തോമസ്, ജിജി ലൂക്കോസ്, എ.എസ്.ഐ മാരായ തോസണ്, സബീന, സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, വിവേക്, ഗിരീഷ്, സുരമ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.