ദുരിതാശ്വാസ നിധിയിലേക്കുള്ള പണം; നാലുവർഷമായി വില്ലേജ് ഓഫിസറുടെ കൈയിൽ; നടപടിക്ക് വിജിലൻസ് ശിപാർശ
text_fieldsകോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അനധികൃതമായി വില്ലേജ് ഓഫിസർ കൈയിൽ സൂക്ഷിച്ചിരിക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. കടുത്തുരുത്തി വില്ലേജ് ഓഫിസര്‍ ടി. സജി വര്‍ഗീസിന്റെ പക്കല്നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച പണം വിജിലന്‍സ് കണ്ടെത്തിയത്.
നാലുവര്‍ഷമായി വില്ലേജ് ഓഫിസര്‍ പണം കൈയില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു.
വില്ലേജില്‍ വിവിധ സേവനങ്ങള്‍ക്ക് എത്തുന്ന അപേക്ഷകരില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നു, അനധികൃത മണ്ണ് ഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല, ഖനനം നടത്തുന്നവരിൽനിന്ന് കൈക്കൂലി വാങ്ങുന്നു എന്നീ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കടുത്തുരുത്തി വില്ലേജ് ഓഫിസിൽ വിജിലന്‍സ് മിന്നൽ പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി വില്ലേജിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2018 ആഗസ്റ്റ് 15 മുതല്‍ 2019 സെപ്റ്റംബര്‍ 17 വരെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമ്പതുപേര്‍ നല്കിയ പണം ഇയാൾ അനധികൃതമായി സൂക്ഷിക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയത്. ഈ ക്രമക്കേട് സംബന്ധിച്ച് വില്ലേജ് ഓഫിസര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.
അടുത്തഘട്ടമായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവരുടെ മൊഴികൾ ശേഖരിക്കുമെന്നും ഇവർ പറഞ്ഞു. കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി. പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.