Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴക്കാലരോഗങ്ങൾ; ...

മഴക്കാലരോഗങ്ങൾ; പ്രതിരോധത്തിന്​ ഒരുങ്ങി കോ​ട്ട​യം ജില്ല

text_fields
bookmark_border
Monsoon diseases,
cancel
camera_alt

മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘പ്ര​ഥ​മം പ്ര​തി​രോ​ധം’ പ​ദ്ധ​തി കോ​ട്ട​യം ചി​ന്മ​യ​വി​ദ്യാ​ല​യ​യി​ൽ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘പ്ര​ഥ​മം പ്ര​തി​രോ​ധം’ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. എ​ലി​പ്പ​നി, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം, കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ എ​ച്ച് വ​ൺ എ​ൻ വ​ൺ ഇ​ൻ​ഫ്ലു​വ​ൻ​സ എ​ന്നി​വ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന്​ ഡി.​എം.​ഒ അ​ഭ്യ​ർ​ഥി​ച്ചു.

മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം എ​ന്നി​വ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് പൊ​തു-​സ്വ​കാ​ര്യ കി​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​യും ക്ലോ​റി​നേ​ഷ​ൻ തു​ട​രും. ജൂ​ൺ ഒ​ന്ന്, മൂ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ, മീ​ൻ പി​ടി​ക്കു​ന്ന​വ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി മ​ലി​ന​ജ​ല സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രു​ടെ വീ​ട്ടി​ലെ​ത്തി ഒ​രു​മാ​സം ക​ഴി​ക്കേ​ണ്ട എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്‌​സി​സൈ​ക്ലി​ൻ വി​ത​ര​ണം ന​ട​ത്തും. തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ, മു​നി​സി​പ്പ​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ നി​ർ​ബ​ന്ധ​മാ​യും ഗു​ളി​ക ക​ഴി​ക്ക​ണം.

മേ​യ് 29, ജൂ​ൺ അ​ഞ്ച്, 12, 19 തീ​യ​തി​ക​ളി​ൽ സ്‌​കൂ​ളു​ക​ളി​ൽ ഉ​റ​വി​ട നി​ർ​മാ​ർ​ജ​നം ന​ട​ത്തും. മേ​യ് 30, ജൂ​ൺ ആ​റ്, 13, 20 തീ​യ​തി​ക​ളി​ൽ ഓ​ഫീ​സു​ക​ൾ, ക​ട​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കൊ​തു​ക് ഉ​റ​വി​ട നി​ർ​മാ​ർ​ജ​നം ന​ട​ത്തും. മേ​യ് 31, ജൂ​ൺ ഏ​ഴ്, 14, 21 തീ​യ​തി​ക​ളി​ൽ വീ​ടു​ക​ളി​ൽ കു​ടും​ബ​ശ്രീ ആ​രോ​ഗ്യ വോ​ള​ന്റീ​യ​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി ആ​ശാ, അ​ങ്ക​ണ​വാ​ടി, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ ഉ​റ​വി​ട നി​ർ​മാ​ർ​ജ​നം ന​ട​ത്തും.​

വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് കു​ടി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം, ഒ.​ആ​ർ.​എ​സ് ലാ​യി​നി ത​യാ​റാ​ക്കു​ന്ന വി​ധം എ​ന്നി​വ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ചി​ന്മ​യ വി​ദ്യാ​ല​യ​യി​ൽ ന​ട​ന്ന ജി​ല്ല​ത​ല സ​മ്മേ​ള​നം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല രോ​ഗ​നി​രീ​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജെ​സി ജോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, ചി​ന്മ​യ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ ഗീ​ത ദേ​വി വ​ർ​മ, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഡോ​മി ജോ​ൺ, ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ശ​ശി​ലേ​ഖ വി.​എ​സ്, ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ഗോ​പാ​ല​ൻ ഇ.​കെ, എ​ന്റ​മോ​ള​ജി​സ്റ്റ്​ സി.​സ​തീ​ഷ്‌​കു​മാ​ർ, സി.​ഡി.​എ​സ് അം​ഗം അ​ൽ​ഫോ​ൻ​സാ അ​ല​ക്‌​സ്, റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ജോ​ൺ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​സൈ​റു ഫി​ലി​പ്പ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. കോ​ട്ട​യം എ​സ്.​എ​ച്ച് സെ​ന്റ​ർ ന​ഴ്‌​സി​ങ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ ബോ​ധ​വ​ത്​​ക​ര​ണ ക​ലാ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monsoon diseasesKottayam
News Summary - Monsoon diseases; Kottayam district is ready for defense
Next Story