കോവിഡിൽ തകർന്ന ടൂറിസം മേഖലക്കായി കൂടുതൽ പദ്ധതികൾ
text_fieldsകോട്ടയം: കോവിഡിൽ തകർന്ന ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ തീരുമാനം.
ആഭ്യന്തര ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നതടക്കമുള്ള പദ്ധതികളാകും നടപ്പാക്കുക. നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം വകുപ്പിന് നിർദേശം നൽകി. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതിയെന്ന ആശയം നടപ്പാക്കാനും തീരുമാനമായി. സർക്കാർ-സ്വകാര്യ സംരംഭകരുടെ അഭിപ്രായം കൂടി തേടിയശേഷമാകും അന്തിമ റിപ്പോർട്ട് തയാറാക്കുക.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര ടൂറിസം വികസിപ്പിക്കണമെന്നാണ് നിർദേശം.
കോവിഡിെൻറ ആദ്യഘട്ടത്തിൽ തകർന്നടിഞ്ഞ ടൂറിസം മേഖലക്ക് സർക്കാർ പ്രഖ്യാപിച്ച 100 കോടിയുടെ പ്രേത്യക പാക്കേജ് രണ്ടാം ഘട്ടത്തിൽ കാര്യക്ഷമമാകാത്തതിനാൽ കൂടുതൽ ജാഗ്രതയോടെയുള്ള പദ്ധതികൾക്കാവും മുൻഗണന. ഈമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ആശ്വാസം നൽകുന്ന പുതിയ പദ്ധതികളും പ്രഖ്യാപിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും സ്ഥിരം പദ്ധതികൾ നടപ്പാക്കുക. ചെറുതും വലുതുമായ എല്ലാ ടൂറിസം പദ്ധതികളും പുനരുജ്ജീവിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കോടികളുടെ പദ്ധതിയാകും പ്രഖ്യാപിക്കുക.
ഹൗസ് ബോട്ടുകളടക്കം കായൽ ടൂറിസത്തിെൻറ വികസനത്തിന് മുന്തിയ പരിഗണനയും ഉണ്ടാകും. ടൂറിസം മേഖല തുറക്കുന്നതടക്കം പ്രഖ്യാപനങ്ങളും വൈകില്ല. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കും പ്രത്യേക പരിഗണനയുണ്ടാകും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാകും ഈ പദ്ധതി.
മുന്തിയ പരിഗണന ആഭ്യന്തര ടൂറിസത്തിന്
കോട്ടയം: സംസ്ഥാനെത്ത വിനോദ സഞ്ചാരമേഖലയുടെ സമഗ്ര വികസനത്തിന് ബജറ്റിൽ ഉൾപ്പെടുത്തിയ 635 കോടിയുടെ പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ചും വിശദ രൂപരേഖ തയാറാക്കും.
635 കോടിയിൽ 400 േകാടി കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നുള്ള വായ്പയാണ്. കെ.എഫ്.സി വായ്പ ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികളിൽ ചിലത് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി തുടർ പദ്ധതികളാകും നടപ്പാക്കുക. കോവിഡ് അതിജീവനത്തിനായി 30 കോടിയും ചെലവഴിക്കും. ഇതിൽ 80 ശതമാനവും ആഭ്യന്തര ടൂറിസത്തിെൻറ വികസനത്തിനായി നൽകും. ടൂറിസം മേഖലയുടെ പ്രചാരണത്തിനായി 150 കോടിയാണ് ചെലവഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.