കാഞ്ഞിരപ്പള്ളിയുടെ ചരിത്രവുമായി മുഹമ്മദ് കാസിം
text_fieldsകാഞ്ഞിരപ്പള്ളി: ഒരു വായനദിനം കൂടിയെത്തുമ്പോൾ കാഞ്ഞിരപ്പള്ളിയുടെ ചരിത്രവുമായി ചരിത്രപഠനകേന്ദ്രം. ഗണപതിയാർ കോവിലിന് സമീപം കപ്പപറമ്പിലുള്ള ചരിത്രപഠന കേന്ദ്രമാണ് പൂർവകാല ചരിത്രത്തിലേക്ക് കൈപിടിച്ച് നയിക്കുന്നത്. കാഞ്ഞിരപ്പള്ളി ബി.ഡി.ഒയായിരുന്ന എം.എൻ. മുഹമ്മദ് കാസിമിന്റെ സ്വകാര്യ സമ്പാദ്യമാണ് ഈ ചരിത്ര പഠനകേന്ദ്രം.
ഒട്ടേറെ ചരിത്ര സത്യങ്ങളും ആധുനിക കാഞ്ഞിരപ്പള്ളിയുടെ വളർച്ചയും സാമൂഹിക സാമ്പത്തിക വികസനങ്ങളും ഒക്കെ രേഖപ്പെടുത്തിയ പുരാതന രേഖകൾവരെ പ്രത്യേകമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ-കോളജ് ഗവേഷണ വിഭാഗം വിദ്യാർഥികൾ, ചരിത്രാന്വേഷികൾ തുടങ്ങിയവരാണ് ഈ കേന്ദ്രം കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നത്.
വിവിധങ്ങളായ ഏഴിൽപരം ചരിത്രഗ്രന്ഥങ്ങൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള സുവനീറുകൾ, അപൂർവ നോട്ടീസുകൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ കാഴ്ചയാണ്. വിജ്ഞാനപ്രദങ്ങളായ ഫോട്ടോകൾ -സ്റ്റാമ്പ് ആൽബങ്ങൾ, പഴയകാല നാണയങ്ങൾ എന്നിവയും ഇവിടുത്തെ അനുബന്ധ കാഴ്ചകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.